നീളം കൂടി ഭംഗിയുള്ള മുടി ആഗ്രഹിക്കാത്ത ആരുംതന്നെ ഇല്ല. മുടികൊഴിയുന്ന
എന്ന പ്രശ്‌നം നിങ്ങളെയും അലട്ടുന്നുണ്ടെങ്കില്‍ മുടി കൊഴിച്ചില്‍
തടയുവാന്‍ ഇതാ അഞ്ചു എളുപ്പവഴി.
മുട്ടയുടെ വെള്ള ഉപയോഗിച്ചുള്ള മസാജ്:
ചുരുണ്ട് കട്ടി കൂടിയ മുടിയുണ്ടാകുന്നതിനായി മുട്ടയുടെ വെള്ള ഉപയോഗിക്കുന്നത് നല്ലതാണ്. മുട്ടയില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് നീളമുള്ള മുടി വളരുന്നതിന് സഹായിക്കും.
വെള്ളക്കരുവില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ നന്നായി ഇളക്കി യോജിപ്പിക്കുക. വേണമെങ്കില്‍ അല്‍പം വെള്ളം ചേര്‍ക്കാവുന്നതാണ്. ഈ മിശ്രിതം തലയില്‍ തേച്ചു പിടിപ്പിക്കുക. 30 മിനിറ്റ് കഴിയുമ്പോള്‍ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഒരു മാസം കൃത്യമായി ഉപയോഗിക്കുക. നിങ്ങളുടെ മുടി തഴച്ചു വളരും.
2. വെളിച്ചെണ്ണ മസാജ്:
മുടി വളരാനായുള്ള എളുപ്പമാര്‍ഗമാണ് വെളിച്ചെണ്ണ മസാജ്. ശുദ്ധമായ വെളിച്ച ഉപയോഗിച്ച് തലയോട്ടില്‍ മസാജ് ചെയ്യുക. മസാജ് ചെയ്യുന്നത് തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ മുടി കൊഴിച്ചില്‍ ഇല്ലാതാക്കും. എന്നാല്‍ വെളിച്ചെണ്ണ തേച്ചാല്‍ ഷാംപൂ ചെയ്ത് മുഴുവന്‍ എണ്ണയും തലയില്‍ നിന്നും കഴുകിക്കളയണം.
ഒരുതുള്ളി ഒലീവ് എണ്ണയില്‍ പനിനീരും ചേര്‍ത്ത് രാത്രി തലയില്‍ തേച്ചുപിടിപ്പിക്കുക. അടുത്ത ദിവസം ഷാംപൂ ചെയ്യുക. ഇത് കൃത്യമായി തുടര്‍ന്നാല്‍ മുടി കൂടുതല്‍ ബലമുള്ളതും നീളമുള്ളതുമാകും.
3. കാട്ടു നെല്ലിക്ക മസാജ്:
നീളവും ബലവുമുള്ള മുടിയുടെ വളര്‍ച്ചക്ക് കാട്ടുനെല്ലിക്ക നല്ലതാണ്. കാട്ടുനെല്ലിക്ക മുടിക്ക് നിറം കൂടാന്‍ സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ കാട്ടു നെല്ലിക്കയുടെ ചാറില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് തലയില്‍ തേച്ചപിടിപ്പിക്കുക. ഉണങ്ങിയ ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകുക. ദിവസങ്ങള്‍ക്കുള്ളില്‍ വ്യത്യാസം അറിയാം.
4 ചെമ്പരത്തി
സുലഭമായ ഒരു പുഷ്പമാണ് ചെമ്പരത്തി. മുടിയുടെ നീളം വര്‍ദ്ധിപ്പിക്കാനും നിറം വര്‍ദ്ധിപ്പിക്കാനും ചെമ്പരത്തിക്ക് കഴിയും. അതിനാലാണ് ചെമ്പരത്തി താളി പണ്ട് ഷാംപുവിന് പകരം ഉപയോഗിച്ചിരുന്നത്.
വെളിച്ചെണ്ണയില്‍ മൈലാഞ്ചിയിലയും കറിവേപ്പിലയും ഒപ്പം ചെമ്പരത്തിയും ചേര്‍ത്ത് തിളപ്പിക്കുക. ഈ എണ്ണ മുടിയില്‍ പുരട്ടിയല്‍ മുടി തഴച്ചു വളരും. മാത്രമല്ല, മുടി നരയ്ക്കുന്നത് തടയുവാനും ഇത് സഹായിക്കും.
5 കറ്റാര്‍വാഴ:
മുടി തഴച്ചവളരുന്നതിന് കറ്റാര്‍ വാഴ വളരെ നല്ലതാണ്. കറ്റാര്‍ വാഴ വെളിച്ചെണ്ണയില്‍ കാച്ചി തേക്കുകയോ വെറുതെ തേച്ച് പിടിപ്പിക്കുകയോ ചെയ്യുന്നത് നല്ലതാണ്. മുടി തഴച്ച വളരുക മാത്രമല്ല, മുടിയെ കൂടുതല്‍ മൃദുലവും തിളക്കവുമുള്ളതാക്കുന്നു.

No comments:
Post a Comment