ഇതു പോലെ തക്കാളി ഉണ്ടാകാൻ ഞാൻ ഉപയോഗിക്കുനത് നാല് ചെറുനാരങ്ങയും ഒരു
കോഴിമുട്ടയും നാല്പതു ഗ്രാം ശർക്കരയും ചേർത്ത് ഉണ്ടാക്കുന്ന ജൈവ ഹോർമോണ്‍
.ചില്ല് കുപ്പിയിൽ ഒരു കോഴിമുട്ട ഉടയാതെ ഇറക്കിവെക്കുക , അതിനു ശേഷം
നാല് ചെറുനാരങ്ങയുടെ നീര് ഒഴിച്ച് , (മുട്ടയുടെ പകുതി ഭാഗമെങ്ങിലും നീരിൽ
മുങ്ങി കിടക്കണം . കുപ്പി അധികം വലുപ്പം ഉള്ളത് പാടില്ല ).നല്ലവണ്ണം
അടച്ചു വെക്കണം . പത്തു ദിവത്തിനു ശേഷം 40 ഗ്രാം ശര്ക്കര പൊടിച്ചു അതിൽ
ചേർക്കുക .ശേഷം കുപ്പി അടച്ചതിനു ശേഷം , നല്ല പോലെ കുലുക്കുക . വീണ്ടും
10 ദിവസം കഴിഞ്ഞതിനു ശേഷം ഈ ലായിനി അരിച്ചു എടുത്തു 2 മില്ലി 1
ലിറ്റർ വെള്ളത്തിൽ ചേർത്തു ചെടികളിൽ ഉപയോഗിക്കുക . ഈ ജൈവ ഹോർമോണ്‍ 8
ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ് .
No comments:
Post a Comment