Sunday, 9 August 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം :ആസ്തമ (आज का देशी इलाज ) ९ .८ .१५
കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പലരും ആസ്തമ ക്ക് ഇരകള്‍ . ജീവിത ശൈലി മാറ്റം , കാലാവസ്ഥ മാറ്റം , പോഷകാഹാര കുറവ് , വായൂ മലിനീകരണം ,പ്രകൃതിയെ ചൂഷണം ചെയ്യല്‍ ഇതിന്റെ ഒക്കെ അനന്തര ഫലം .അതോടൊപ്പം പനി മൂലം ശരീരത്തില്‍ പ്രവേശിക്കുന്ന രോഗത്തെ പ്രതിരോധിക്കാന്‍ നമ്മുടെ ശരീരം ചെയ്യുന്ന ചികിത്സയെ ആധുനികന്‍ ആന്റി ബയോടിക് ,ആന്റി ഹിസ്ടമിന്‍ തുടങ്ങി മരുന്നുകള്‍ കഴിച്ചു തടസ്സം ചെയ്യുമ്പോള്‍ സൂചി കൊണ്ട് എടുക്കണ്ടത് തൂമ്പ കൊണ്ടെടുക്കണ്ട അവസ്ഥയില്‍ എത്തി ചേരും നമ്മുടെ അവസ്ഥ . ആസ്തമക്ക് ഒരു പാരമ്പര്യ വൈദ്യം . ഗര്‍ഭിണികള്‍ ആയ സ്ത്രീകള്‍ ഇത് പ്രയോഗിക്കരുത് .
മരുന്നുകള്‍ :
പൈനാപ്പിള്‍ - ഒരു കഷണം
കുരുമുളക് -5 എണ്ണം
ചുക്ക് - രണ്ടു നുള്ള്
ചിറ്റരത്ത - രണ്ടു നുള്ള്
വെള്ളം -100 മില്ലി
ചെയ്യണ്ട വിധം :
പൈനാപ്പിള്‍ തൊലി കളഞ്ഞു ചെറു കഷണങ്ങള്‍ ആക്കി വെള്ളം ചേര്‍ക്കാതെ അരച്ച് വെക്കുക .
ഒരു പാത്രത്തില്‍ പറഞ്ഞിരിക്കുന്ന അളവ് വെള്ളം ഒഴിച്ച് അതില്‍ കുരുമുളക് ,ചുക്ക് ,ചിറ്റരത്ത ഇവകളുടെ പൊടി ഇട്ടു തിളപ്പിച്ച് പകുതി ആക്കി അരിച്ചു എടുക്കുക . ചൂട് ആറിയതിനു ശേഷം അരച്ച് വെച്ചിരിക്കുന്ന പൈനാപ്പിള്‍ കുഴമ്പില്‍ ഒഴിച്ച് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക . കുട്ടികള്‍ക്ക് ഒരു സ്പൂണ്‍ അളവില്‍ ഒരു നേരം കൊടുക്കാം . മുതിര്‍ന്നവര്‍ 50 മില്ലി വരെ കുടിക്കാം .എത്ര നാള്‍ ? നിങ്ങളുടെ രോഗാവസ്ഥ അനുസരിച്ച് . ദിവസവും കുടിക്കാം . ഇതോടൊപ്പം രാത്രിയില്‍ ആട്ടിന്‍ പാല്‍ കുടിച്ചാല്‍ ആസ്തമയുടെ ശല്യം തന്നെ ഇല്ലാതാകും .
കടപ്പാട് :പാരമ്പര്യ വൈദ്യന്‍ .db.൯.൮.൧൫

No comments:

Post a Comment