ആടലോടകം
**********
അക്കാന്തേസീ കുടുംബത്തിൽപ്പെട്ട ഇന്ത്യയിൽ മിക്കയിടത്തു ഈ കുറ്റിച്ചെടി സുലഭമായി വളരുന്ന ഒരു ഔഷധസസ്യയിനമാണ്.ആടലോടകം.ആയുർവേദത്തിൽ രക്തപിത്തം,ചുമ, അമിതാർത്തവം,ശരീരവേദന,ക്ഷയം തുടങ്ങിയവക്ക് ഫലപ്രദമായ ഒരു ഔഷധമാണ് .ഈ ചെടി രണ്ടു തരം ഉണ്ട്, ചെറുതും വലുതും. ഇതിൽ ചെറിയ ആടകലോടകത്തിന്റെ ഇല,പൂവ്,വേര്,വിത്ത് എന്നിവയാണ് ഔഷധയോഗ്യമായുള്ളത്.

ആടലോടകത്തിൻറെ ഇലയുടെ നീര് സമാസമം തേനും ചേർത്ത് ഉണ്ടാക്കുന്ന കൂട്ട്
ചുമക്കും കഫക്കെട്ടിനും ഉള്ള ഫലപ്രദമായ ഒറ്റമൂലിയായീ ആയുർവേദത്തിൽ
ഉപയോഗിക്കുന്നു. ആടലോടകത്തിൻറെ ഇലയുടെ നീര് പച്ചെണ്ണ ചേർത്തു കഴിക്കുന്നത്
ശരീരവേദനക്കും, കുരുമുളകു ചേർത്തു കഴിക്കുന്നത് ഒച്ചയടപ്പിനും, കോഴിമുട്ട
ഉടച്ചു ചേർത്ത് കഴിക്കുന്നത് കഫശല്യത്തിനും അത്യുത്തമം ആണ്.കൂടാതെ
ആയുർവേദത്തിലെ ദാരുനാഗരാദി, ദശമൂലദുരാലരാദി, ത്രിഫലാദി, രാസ്നാശുണ്ഠ്യാദി,
വാഗാദി, ബലജീരകാദി,ദശമൂലകടുത്രയം തുടങ്ങിയ കഷായങ്ങളിലെ പ്രധാന ചേരുവയാണ് ഈ
ഔഷധസസ്യം .
No comments:
Post a Comment