ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റിസ്
തേനിന്റെ ഔഷധ വീര്യം ഇങ്ങനെ വിശദമാക്കുന്നു. 'തേൻ ചൂടു നൽകുന്നു,
പഴുപ്പുകൾ വൃത്തിയാക്കുന്നു. ചുണ്ടുകളിലെ വ്രണങ്ങൾ ഭേദമാക്കുന്നു,
കുരുക്കളെയും ഒലിക്കുന്ന വ്രണങ്ങളെയും സുഖപ്പെടുത്തുന്നു.'
ശ്വാസതടസത്തിനും മറ്റുപല രോഗങ്ങൾക്കും പ്രതിവിധിയായി തേൻ ഉപയോഗിക്കുവാൻ
അദ്ദേഹം തന്റെ രോഗികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
തേൻ ആയുർവേദത്തിൽ
ആയുർവേദത്തിലെ ഔഷധ നിർമ്മാണത്തിനു തേൻ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു.
പലഅഷധങ്ങളും തേൻ ചേർത്തുകഴിക്കുവാൻ നിർദ്ദേശിക്കുന്നു. മരുന്ന്
ശരീരത്തിലേയ്ക്ക് അതിവേഗം ആഗീരണം ചെയ്യപ്പെടുവാൻ തേൻ സഹായിക്കുന്നു.
എല്ലാ കോശങ്ങളിലും പേശികളിലും ഔഷധം വേഗം എത്തിച്ചേരുന്നു.
അഷ്ടാംഗ ഹൃദയത്തിൽ തേനിന്റെ ഔഷധഗുണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ
പ്രധാനമായത് താഴെപ്പറയുന്നു.
* കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചയ്ക്കും വളരെ നല്ലതാണ് തേൻ
* ദാഹത്തെ ശമിപ്പിക്കുന്നു.
* കഫത്തെ ലയിപ്പിച്ചുകളയുന്നു.
* വിഷാദരോഗങ്ങളെ ശമിപ്പിക്കുന്നു.
* എക്കിൾ നിർത്തുന്നു.
* മൂത്രാശയരോഗങ്ങളെ ശമിപ്പിക്കുന്നു.
* ആസ്തമ, ചുമ, ഛർദ്ദി, ഡയറിയ തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കുന്നു.
* മുറിവുകളെ അണുവിമുക്തമാക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു.
* കോശവളർച്ചയെ സഹായിക്കുന്നു.
* പഴകിയ തേൻ ദഹനപ്രക്രിയയെ സഹായിക്കുകയും കഫത്തെ കുറയ്ക്കുകയും ചെയ്യുന്നു.
* പുതിയതായി ശേഖരിച്ച തേൻ ശരീരഭാരം വർദ്ധിപ്പിക്കുകയും സുഖശോചന നൽകുകയും
ചെയ്യുന്നു.
ശരീരത്തിൽ തീപ്പൊള്ളലേറ്റാൽ ഉടൻതന്നെ പൊള്ളിയ ഭാഗത്തു തേൻ ലേപനം ചെയ്യുക.
ശരീരത്തിൽ പൊള്ളലിന്റെ പാട് പോലും കാണുകയില്ല.
രണ്ടുസ്പൂൺ തേൻ ചേർത്തു കാരറ്റ് ജ്യൂസ് പതിവായി കഴിച്ചാൽ കാഴ്ചശക്തി
വർദ്ധിക്കും. കമ്പ്യൂട്ടറിന്റെ മുന്നിലിരിന്ന് കൂടുതൽ സമയം
ജോലിചെയ്യുന്നവർക്ക് ഇത് കൂടുതൽ ആശ്വസകരമാണ്.
തേൻ ഒരു അണുനാശിനിയാണ്. അതുകൊണ്ട് മുറിവിലും വ്രണത്തിലുമൊക്കെ തേൻ
പുരട്ടുന്നത് അണുബാധ തടയുന്നു.
കാരെള്ളു തേൻ ചേർത്തുചവച്ചരച്ചു കഴിക്കുന്നതു ലൈംഗിക ശേഷി
വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.
ദിവസവും രാവിലെ നാലഞ്ച് ബദാം പരിപ്പ് തേൻ ചേർത്ത് കഴിക്കുന്നത്
ശരീരക്ഷീണം അകറ്റുവാനും. കായബലം വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു.
ഇതൊരു ബ്രെയ്ൻ ഫുഡ് ആയും കരുതപ്പെടുന്നു.
തേൻ ഒരു ഔഷധവും ടോണിക്കുമാണ്. പഞ്ചസാരയ്ക്കും, ജാമിനുമൊക്കെ പകരമായി തേൻ
ഉപയോഗിക്കാം. സർവ്വരോഗസംഹാരിയായ തേനിന്റെ പതിവായ ഉപയോഗം ആരോഗ്യവും,
ദീർഘയാസും നിത്യയൗവ്വനവും പ്രദാനം ചെയ്യും.

No comments:
Post a Comment