Sunday, 12 July 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം :മുഖ സൌന്ദര്യം (आज का देशी इलाज ) १२.७.१५
ഒരു മുത്തശ്ശി വൈദ്യം കേട്ടോളു.... കരിമുഖം മാറാന്‍...രക്തചന്ദനം ,പാച്ചോറ്റി തൊലി ,മഞ്ചട്ടി ,,കൊട്ടം,ഞാവല്‍ പൂവു, ,.കടല,പേരാല്‍ മൊട്ട് ഇവ സമം അരച്ച് മുഖത്ത് ലേപനം ചെയ്താല്‍ കരിമുഖം മാറുംനല്ല നിറവും കിട്ടും ........ ഗോതമ്പുപൊടി ശുദ്ധ വിനാഗിരിയില്‍ കുറുക്കി ആരുമ്പോള്‍മുഖത്ത് തേച്ചു ഉണഗുമ്പോള്‍ കഴുകി കളയുക ..ഇതു മുഖത്തെ കറുത്ത പാടുകള്‍ മായിക്കുക മാത്രമല്ല ചുളിവുകള്‍ ഇല്ലാതാക്കും ........
മുഖ കുരു , മുഖത്തെ കറുത്ത പാടുകള്‍ , മുഖ കുരു പൊട്ടിച്ച പാടുകള്‍ ചിക്കന്‍പോക്സ് കൊണ്ടുണ്ടായ പാടുകള്‍ ഇവകള്‍ക്ക് ഒരു പാരമ്പര്യ മരുന്ന്
കറിവേപ്പില - 20 ഗ്രാം
കസ്തൂരി മഞ്ഞള്‍ - 20 ഗ്രാം
ചെറുനാരങ്ങ - ഒരെണ്ണം
കസ്കസ് ( കശകശ) - 20 ഗ്രാം
കറിവേപ്പില നല്ലവണ്ണം അരച്ചെടുക്കുക അതോടൊപ്പം കസ്തൂരി മഞ്ഞള്‍ പൊടിച്ചതും കശകശ ചേര്‍ത്തു അതില്‍ ചെറു നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് നല്ലവണ്ണം കുഴച്ചു രാവിലെ മുഖത്ത് തേക്കുക . രണ്ടു മണിക്കൂര്‍ കഴിഞ്ഞു ചൂട് വെള്ളം കൊണ്ട് കഴുകുക . ഇങ്ങനെ 48 ദിവസം തുടരെ ചെയ്‌താല്‍ മുഖത്തെ പാടുകള്‍ പോകും . പെണ്‍കുട്ടികള്‍ ഇത് മുഖത്ത് പുരട്ടിയാല്‍ മുഖ കുരു ശല്യം ഉണ്ടാകില്ല . വന്നത് പോകും ,ഉണ്ടായ കുഴികള്‍ നികന്നു വരും . കൈ മുട്ടില്‍ ഉണ്ടാകുന്ന കറുത്ത പാടുകള്‍ക്കും ഇത് തേച്ചാല്‍ മാറും .
മുഖത്തെ കറുത്ത പുള്ളികള്‍ ,മുഖ കുരു കിള്ളി ഉണ്ടാക്കിയ പാടുകള്‍ പോകാന്‍
ഒരു പാരമ്പര്യ വൈദ്യം :
തൂത് വള ചെടി അതിന്റെ മുള്ളു ചേര്‍ത്തു അരച്ച ചാറു - 3 സ്പൂണ്‍.
വെറ്റില ചാറു : 3 മില്ലി ,ചെറു പയര്‍ പൊടിച്ചത് 10 ഗ്രാം , കസ് കസ് -3 നുള്ള്
ചെറു നാരങ്ങാ - അര മുറി ഇവകള്‍ ഒരു പേസ്റ്റ് ആക്കി രാവിലെയും വൈകുന്നേരവും മുഖത്തു തേച്ചു പിടിപ്പിച്ചു ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകി കളയുക .കറുത്ത പുള്ളികള്‍ ,പാടുകള്‍ മാറും .
മഴ കാലത്തും തണുപ്പ് കാലത്തും ഇത് ചെയ്യരുത് കഫ കെട്ടു ഉണ്ടാകും .
ഈ മരുന്ന് ചെയ്യുന്നതിനു മുന്‍പ് കര്‍ശനമായും വയര്‍ ഇളക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ . അങ്ങനെ ചെയ്തില്ലെങ്കില്‍ ഫലം ഇല്ല .
കുറിപ്പ് : ആവശ്യമുള്ളവര്‍ സേവ് ചെയ്തു വെക്കുക . നാളെ വന്നു മുഖ കുരു ,കറുത്ത പാട് പ്രതിവിധി ചോദിക്കല്ലേ പ്ലീസ് .
കടപ്പാട് :പാരമ്പര്യ വൈദ്യന്‍ .dm.൧൨.൭.൧൫

No comments:

Post a Comment