ലണ്ടൻ : ആധുനിക ശാസ്ത്രത്തിന്റെ സൃഷ്ടിയായ ആന്റിബയോട്ടിക്കുകളെ
കടത്തിവെട്ടുന്ന ഒരു ഔഷധക്കൂട്ട് പത്താം നൂറ്റാണ്ടിലെ ഒരു വൈദ്യശാസ്ത്ര
ഗ്രന്ഥത്തിൽ കണ്ടെത്തി. നേത്രരോഗത്തിന് പ്രതിവിധിയായി
നിർദ്ദേശിച്ചിട്ടുള്ളതാണ് ഈ ഔഷധക്കൂട്ട്. എന്നാൽ, ആന്റിബയോട്ടിക്കുകളെ
അതിജീവിക്കാൻ കഴിവുള്ള സൂപ്പർ ബാക്ടീരിയ ആയ 'സ്റ്റെഫിലൊകോക്കസ് ഓറിയസി'നെ
പോലും നശിപ്പിക്കാൻ ഈ ഔഷധക്കൂട്ടിന് കഴിയുമെന്നാണ് കണ്ടെത്തൽ.
വെളുത്തുള്ളി, ഉള്ളി, വീഞ്ഞ്, പശുവിന്റെ ഉദരത്തിൽനിന്നുള്ള പിത്തരസം എന്നിവ ഒരു വെങ്കലപാത്രത്തിൽ ഒമ്പത് ദിവസം അടച്ചുവച്ച് പുളിപ്പിക്കുന്നതിലൂടെയാണ് കുഴമ്പ് പരുവത്തിലുള്ള ഈ പ്രാചീന ഔഷധക്കൂട്ട് തയ്യാറാക്കുന്നത്. തയ്യാറാക്കേണ്ട വിധവുമുണ്ടായിരുന്നു, 'ബാൾഡ്സ് ലീച്ച് ബുക്ക്" എന്ന് അറിയപ്പെടുന്നതും പ്രാചീന ഇംഗ്ലീഷിൽ രചിച്ചതുമായ ആരോഗ്യ ഗ്രന്ഥത്തിൽ. ബ്രിട്ടീഷ് ലൈബ്രറിയിൽ ഗ്രന്ഥത്തിന്റെ അവശേഷിക്കുന്ന ഏക കോപ്പി സൂക്ഷിച്ചിട്ടുണ്ട്.
പ്രാചീന ഇംഗ്ളീഷിൽ വിദഗ്ദ്ധയായ ക്രിസ്റ്റ്യാന ലീയാണ് പ്രാചീന ഗ്രന്ഥത്തിലെ ഔഷധക്കൂട്ട് കണ്ടെത്തിയത്. ഔഷധക്കൂട്ടിന്റെ ചേരുവകൾ ലീയെ ആകർഷിച്ചു. വെളുത്തുള്ളിയും പിത്തരസവും വീഞ്ഞുമൊക്കെ സ്വന്തം നിലയിൽ തന്നെ അണുനാശിനികളാണെന്ന് അറിയാമായിരുന്നു. ബാക്ടീരിയയുടെ ആക്രമണത്തെ ചെറുക്കാൻ വെളുത്തുള്ളി കുടുംബത്തിലുള്ള സസ്യങ്ങളിലെ ചില രാസവസ്തുക്കൾക്ക് കഴിയും. ചെമ്പിന്റെയും പിത്തരസത്തിലെ ലവണങ്ങളുടെയും സംയുക്തത്തിനുമുണ്ട് അണുക്കളെ നശിപ്പിക്കാനുള്ള കഴിവ്. പ്രതിവിധി പ്രാചീനവും നേത്രരോഗത്തിനുള്ളതുമാണെങ്കിലും ചേരുവയുടെ പ്രത്യേകത മനസിലാക്കിയപ്പോൾ ആധുനിക കാലത്തും പ്രയോജനപ്പെട്ടേക്കുമെന്ന് തോന്നി. തുടർന്ന്,പഴയ കാലത്തെ ആ ചികിത്സാവിധി ലീ മൈക്രോ ബയോളജിസ്റ്റുകളെ അറിയിക്കുകയായിരുന്നു.
ആദ്യം എലികളിലാണ് പരീക്ഷിച്ചത്. ആന്റിബയോട്ടിക്കുകളെ പോലെ പ്രവർത്തിക്കുന്നുവെന്ന് കണ്ടപ്പോഴായിരുന്നു അടുത്ത പരീക്ഷണം.
മൈക്രോബയോളജിലാബിൽ നടത്തിയ ആ പരീക്ഷണത്തിൽ 'സ്റ്റെഫിലൊകോക്കസ് ഓറിയസി"ന്റെ കോശങ്ങളെ ഏതാണ്ട് പൂർണമായും പ്രാചീന ഔഷധക്കൂട്ട് നശിപ്പിച്ചു. ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന ജൈവപാളിയാണ് സൂപ്പർ അണുക്കളുടെ രക്ഷാകവചം. ഔഷധക്കൂട്ടിന് ഈ കവചം ഭേദിക്കാൻ കഴിഞ്ഞുവെന്നാണ് നിഗമനം.
''ആയിരം വർഷം മുമ്പ് ഉപയോഗിച്ചിരുന്ന ഈ ഔഷധം അത്ഭുതകരമായ ഒരു ആന്റിബയോട്ടിക് ആണ്""-പരീക്ഷണത്തിന് നേതൃത്വം നൽകിയ നോട്ടിംഹാം യൂണിവേഴ്സിറ്റിയിലെ മൈക്രോ ബയോളജിസ്റ്റ് ഡോ. ഫ്രെയ ഹാരിസൺ പറഞ്ഞു.
ഇന്ത്യയിൽ അടക്കം ലോകത്ത് പല രാജ്യങ്ങളിലും അത്ഭുത രോഗശമന ശേഷിയുള്ള തനത് ഔഷധങ്ങളും ചികിത്സാരീതികളുമുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടന്നുവരവോടെ പ്രാചീന ചികിത്സാരീതികൾ പലതും പിന്തള്ളപ്പെടുകയായിരുന്നു.

No comments:
Post a Comment