Monday, 13 July 2015

തഴുതാമ. https://www.facebook.com/infocreature പുഷ്‌പങ്ങളുടേയും തണ്ടിന്റേയും നിറത്തെ ആധാരമാക്കി വെളുത്തതും ചുവന്നതുമായ രണ്ട്‌ തരം തഴുതാമ കണ്ടുവരുന്നു. തഴുതാമയില ഇലക്കറികളില്‍ ഏറെ ഔഷധ മൂല്യമുള്ളതും ആരോഗ്യദായകവുമാണ്‌.
നാട്ടിടവഴികളിലെ പതിവു കാഴ്‌ചയാണ്‌ നിലത്ത്‌ വളര്‍ന്നു പടര്‍ന്ന തഴുതാമച്ചെടികള്‍. പാടങ്ങളുടെയും ജലാശയങ്ങളുടെയും അരികെ മേയുന്ന കന്നുകാലികളുടെ ഇഷ്‌ട ഭക്ഷണവുമാണ്‌ തഴുതാമ. പുഷ്‌പങ്ങളുടേയും തണ്ടിന്റേയും നിറത്തെ ആധാരമാക്കി വെളുത്തതും ചുവന്നതുമായ രണ്ട്‌ തരം തഴുതാമ കണ്ടുവരുന്നു. തഴുതാമയില ഇലക്കറികളില്‍ ഏറെ ഔഷധ മൂല്യമുള്ളതും ആരോഗ്യദായകവുമാണ്‌.
വീണ്ടും ജനിപ്പിക്കുന്നത്‌ എന്നര്‍ഥം വരുന്ന, സമാനമായ ഗുണങ്ങളുള്ള 'പുനര്‍ന്നവ'യാണ്‌ തഴുതാമ. നാട്ടുവൈദ്യന്മാര്‍ തഴുതാമയും വേരും തണ്ടും ഇലയുമൊക്കെ മരുന്നിന്‌ മേമ്പൊടിയായി ഉപയോഗിച്ചുപോന്നു. ഇന്ന്‌ ആയുര്‍വേദ ചികിത്സയില്‍ തഴുതാമ അവിഭാജ്യഘടകമാണ്‌. ഏതു കാലാവസ്‌ഥയിലും വളരുന്ന ചെടിയാണ്‌ തഴുതാമ. പ്രത്യേകിച്ച്‌ വെള്ളമോ വളമോ ആവശ്യമില്ല.
ഔഷധഭക്ഷണം
വീട്ടുവളപ്പില്‍ ധാരാളമായി കണ്ടുവരുന്ന തഴുതാമയുടെ ഇലകളും തണ്ടും ചേര്‍ന്ന്‌ സ്വാദിഷ്‌ടമായ തോരന്‍ തയാറാക്കാം. തഴുതാമയില കൊണ്ട്‌ തയാറാക്കുന്ന സൂപ്പ്‌ ആരോഗ്യദായകമാണ്‌. തഴുതാമ ഇല ഉപയോഗിക്കുന്നത്‌ രക്‌തക്കുറവ്‌ പരിഹരിക്കുന്നതിനും ശരീരത്തിലെ നീര്‍ക്കെട്ടും വേദനയും ഇല്ലാതാക്കുന്നതിനും നല്ലതാണ്‌.
നല്ല മലശോധനയുമുണ്ടാകും. രോഗപ്രതിരോധ ശക്‌തി ലഭിക്കു ന്നു. മഞ്ഞപ്പിത്തം, വൃക്കരോഗങ്ങള്‍ എന്നിവ ഉള്ളവര്‍ക്കും ഇവ വരാതിരിക്കുന്നതിനും തഴുതാമയുടെ ഉപയോഗം ഗുണം ചെയ്യും. തഴുതാമയിട്ട്‌ തിളപ്പിച്ച വെള്ളം ദാഹശമിനിയായി ഉപയോഗിക്കാം. ഇത്‌ മൂത്രതടസം മാറുന്നതിനും വൃക്കയുടെ ആരോഗ്യത്തിനും അത്യുത്തമമാണ്‌.
ഉണര്‍വിനും ഉന്മേഷത്തിനും
അഗ്നിദീപ്‌തിയെ ഉണ്ടാക്കുന്നതും നല്ലവിശപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും തഴുതാമ സഹായിക്കുന്നു.
ശരീരത്തില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഉദരസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും തഴുതാമക്ക്‌ കഴിയും. ബൗയാറാവിയ ഡിഫൂസ എന്നാണ്‌ ശാസ്‌ത്രനാമം.
കോണ്‍ക്രീറ്റു സംസ്‌കാരം വളര്‍ന്നുവന്നതോടെ തോടുകളും പാടങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഒപ്പം തഴുതാമയും വംശനാശ ഭീഷണി നേരിടുകയാണ്‌. അങ്ങാടി മരുന്നു കടകളിലാണ്‌ തഴുതാമയുടെ ഇപ്പോള്‍ സ്‌ഥാനം.(2)പ്രകൃതിചികിത്സയിലെ ഒന്നാന്തരം ഔഷധവും ഇലക്കറി എന്ന നിലയില്‍ ഗുണസമ്പുഷ്ടവുമാണ് ഈ പടര്‍ച്ചെടി. പ്രകൃതിജീവനക്രിയയില്‍ മൂത്രാശയരോഗങ്ങള്‍ക്കെതിരെയാണ് തഴുതാമ നിര്‍ദ്ദേശിക്കപ്പെടുന്നത്. മൂത്രാശയക്കല്ലുകളെ പുറന്തള്ളാന്‍ ഇതിനു കഴിയും. മല-മൂത്ര ശോധനയുണ്ടാക്കുവാനും കഫദോഷങ്ങളും ചുമയും കുറയ്ക്കുവാനും ഇതിനു കഴിയും. തിക്തരസവും രൂക്ഷഗുണവും ശീതവീര്യവുമുള്ള തഴുതാമ സമൂലം ഔഷധമായി ഉപയോഗിച്ചുവരുന്നു. തഴുതാമവേര് കച്ചോലം, ചുക്ക് ഇവയ്ക്കൊപ്പം കഷായമാക്കി കുടിച്ചാല്‍ ആമവാതം മാറും. തഴുതാമയുടെ ഇല തോരന്‍ വെച്ചു കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്ക്ക് ശമനമുണ്ടാക്കും. 15 തഴുതാമ ഇലയും 30 ചെറൂള ഇലയും കുമ്പളങ്ങാനീരിലരച്ച് രണ്ടുനേരവും സേവിച്ചാല്‍ കിഡ്നി പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കപ്പെടുകയും മൂത്രാശയകല്ല് അലിഞ്ഞുപോകുകയും ചെയ്യും. സമൂലമരച്ച് 5 ഗ്രാം വീതം രണ്ടുനേരവും കഴിച്ചാല്‍ വിഷവും നീരും ശമിക്കും. ഹൃദയത്തേയും വൃക്കയേയും ഒരുപോലെ ഉത്തേജിപ്പിച്ച് പ്രവര്‍‍ത്തനം ത്വരിതപ്പെടുത്തുന്ന ഒരു ഔഷധസസ്യമാണ്. കഫത്തോടുകൂടിയ ചുമ മാറാന്‍ തഴുതാമ വേരും വയമ്പുംകൂടി അരച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. വൃക്ക രോഗങ്ങള്‍ മാറിക്കിട്ടാന്‍ തഴുതാമ സമൂലമെടുത്ത് പിഴിഞ്ഞരച്ച നീര് 15.മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുന്നത് നല്ലതാണ്. വെളുത്ത തഴുതാമ സമൂലം ഇടിച്ച് പിഴിഞ്ഞ് നല്ലത് പോലെ അരിച്ച് മുലപ്പാല്‍ ചേര്‍ത്ത് കണ്ണിലൊഴിച്ചാല്‍ കണ്ണിലെ ചൊറിച്ചില്‍ മാറും. തഴുതാമ നീര് തേനില്‍ ചാലിച്ചിട്ടാല്‍ കണ്ണിലെ വെള്ളമൊലിപ്പ് മാറിക്കിട്ടും. തഴുതാമ സമൂലവും നീല പൂവുള്ള ഉമ്മത്തിന്റെ പൂവ്, ഇല, വേര് ഇവ എല്ലാംകൂടി സമമെടുത്ത് അരച്ച് ഉണക്കി 2 ഗ്രാം തൂക്കം വലിപ്പത്തിലുള്ള ഗുളികകളുണ്ടാക്കി രാവിലെയും വൈകീട്ടും കഴിക്കുന്നത് പേപ്പട്ടി വിഷത്തിനെ ഫലപ്രദമായി പ്രതിരോധിക്കും. തഴുതാമയും തുളസിയിലയും പൂവും മഞ്ഞളും സമമെടുത്ത് അരച്ച് കടിച്ച ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6ഗ്രാം വീതം ദിവസം മൂന്ന് നേരം എന്ന കണക്കില്‍ 7 ദിവസം വരെ കഴിക്കുകയും ചെയ്താല്‍ വിഷം പൂര്‍ണ്ണമായും മാറും. തഴുതാമ സമൂലം ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാല്‍‍ മൂത്രതടസ്സം, വായ്പ്പുണ്ണ്, അര്‍ശ്ശസ് ഇവക്ക് കുറവു കിട്ടും. മൂത്രക്കുറവിനുംതഴുതാമ മരുന്നായി ഉപയോഗിക്കുന്നു. രക്തക്കുറവുകൊണ്ടുള്ള നീര് ശമിക്കാന്‍ ഇതിന്റെ വേര് അരച്ച് പാലില്‍ കലക്കി കുടിക്കുക. വൃക്കയിലെ കല്ലിന് തഴുതാമയും വയല്‍ചുള്ളിയും കഷായം വെച്ച് കുടിക്കുക.കൂടുതൽ പോസ്റ്റ്കൾ കാണുന്നതിനായി ഞങ്ങളുടെ ഫേസ് ബുക്ക്‌ പേജ് ആയ:- https://www.facebook.com/infocreature സന്ദർശിക്കുക ചിത്രങ്ങൾക്ക് ഗൂഗിൾ സേർഛിനോട് കടപ്പാട്‌

No comments:

Post a Comment