Thursday, 30 July 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : മുറിവ് ((आज का देशी इलाज ) ३०.७.१५
ഓര്‍ക്കാ പുറത്തു ഉണ്ടാകുന്ന മുറിവുകള്‍ , ചെറിയ അപകടങ്ങളില്‍ ഉണ്ടാകുന്ന അമിത രക്ത സ്രവം ഉണ്ടാകുന്ന മുറിവുകള്‍ക്ക്‌ ഒരു പാരമ്പര്യ വൈദ്യം .ഇതൊക്കെ പഴയ കാലത്ത് ചെയ്തിരുന്നതും ഇന്നുള്ളവര്‍ക്ക് പകരാതെയും അറിയാതയും കിടന്ന ഈ മരുന്നുകള്‍ നമുക്ക് പറഞ്ഞു തരുന്ന വൈദ്യന് പ്രണാമം .
മുറിവുണ്ടായാല്‍ പെട്ടെന്ന് നനഞ്ഞ തുണി കൊണ്ട് ചുറ്റി കെട്ടുക .
മരുന്നുകള്‍ :
ജമന്തി പൂവ് - ഇതള്‍ മാത്രം ഒരു പൂവിന്റെ . എല്ലാ ജമന്തി പൂക്കളും പ്രയോജനപ്പെടും .ഏകദേശം 30ഓളം വർഗങ്ങളുള്ള ഒരു സസ്യ ജനുസ്സാണ് ജമന്തി (ഇംഗ്ലീഷ്: Chrysanthemum).
വെളുത്തുള്ളി - 1 അല്ലി തൊലി കളഞ്ഞു എടുക്കണം
ചുവന്നുള്ളി - ഒരെണ്ണം തൊലി കളയണം
ചേരുവകള്‍ മൂന്നും കൂടെ മരുന്ന് അരക്കുന്ന കല്ലില്‍ വെച്ച് അരച്ച് മുറി വായില്‍ വെച്ച് കെട്ടിയാല്‍ രക്ത സ്രാവം നില്‍ക്കും , വെള്ളം ചേര്‍ക്കരുത് മുറിവുകള്‍ പഴുക്കില്ല വളരെ വേഗം ഉണങ്ങും . ഒരാഴ്ച തുടര്‍ന്ന് ചെയ്‌താല്‍ എത്ര വലിയ മുറിവും കരിയും.

No comments:

Post a Comment