Thursday, 2 July 2015

 

ഇന്നത്തെ പാരമ്പര്യ വൈദ്യം : നീര്‍ തിപ്പലി (आज का देशी इलाज )३०.६.१५ phyla nodiflora .Lippia Nodiflora എന്നിങ്ങനെ ശാസ്ത്രീയ നാമം പൊടുതലൈ,പൊടു തിണൈ പൂംശാതം എന്നൊക്കെ സിദ്ധ വൈദ്യം വിളിക്കുന്നു . നീർത്തിപ്പലി സംസ്കൃതത്തിൽ ജലപിപ്പലി, ശാരദീ, മത്സ്യഗന്ധാ, ബഹുശിഖാ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്നതിനാലാണ് ഈ സസ്യത്തിന് നീർത്തിപ്പലി എന്ന പേര് ലഭിച്ചത്. ഇതിന്റെ ഫലങ്ങൾക്ക് തിപ്പലിയുടെ ഫലത്തിന്റെ ആകൃതിയും രസവുമാണ്. പൂക്കള്‍ തുടക്കത്തില്‍ വെള്ള നിറവും പിന്നീട് ഊത നിറവും ആകുന്നു .
ഇതിന്‍റെ ഇല ഒരു ചിരവ നാക്ക് പോലെ ഇരിക്കും .
ഈശ്വരന്‍ സൃഷ്ടിച്ച ഓരോചെടിയും ഓരോ ഔഷധ ഗുണം ഉള്ളത് എന്നറിയുക
മൈഗ്രൈന്‍ : പൊടുതല ഇല അരച്ച് വേദന ഉള്ള ഭാഗത്ത് പൂശിയാല്‍
ഇത് മാറും
ചുമ : പൊടുതല ഇലയും ചെറു പയറും ചേര്‍ത്തു തോരന്‍ വെച്ച് കഴിച്ചാല്‍ ചുമ മാറും .
പ്രമേഹം (മൂത്ര ഒഴിവു ) ഉള്ളവര്‍ ഇതിന്റെ ഇല ശുദ്ധമാക്കി അതിന്റെ കൂടെ വെളുത്തുള്ളി , ചുവന്നുള്ളി ഇവകള്‍ നെയ്യില്‍ വഴറ്റി ചട്ണി ആക്കി കഴിച്ചാല്‍ പ്രമേഹ പ്രശ്നങ്ങള്‍ കുറയും .
Herpes Zoster മൂലം ഉണ്ടാകുന്നു കുരുക്കള്‍ മാറാന്‍ ഇതിന്റെ ഇല അരച്ച് കുഴമ്പു പരുവത്തില്‍ ആക്കി കുരുക്കളില്‍ പൂശിയാല്‍ കുരുക്കള്‍ പൊട്ടി ഭേദമാകും .
വയറ്റു പ്രശ്നങ്ങള്‍ : ഇതിന്റെ ഇല നിഴലില്‍ ഉണക്കി പൊടിയാക്കി അതില്‍ നിന്നും 5 ഗ്രാം എടുത്തു കഷായം വെച്ച് കുടിച്ചാല്‍ വയറിലെ പ്രശ്നങ്ങള്‍ മാറും .
വെള്ള പോക്ക് :പൊടുതല ഇല നിഴലില്‍ ഉണക്കി ചൂര്‍ണം ആക്കി ഒരു സ്പൂണ്‍ പൊടി തേന്‍ ചേര്‍ത്തു കഴിക്കുകയോ കഷായം ഉണ്ടാക്കി രാവിലെയും വൈകിട്ടും കഴിക്കുകയോ ചെയ്യുക
താരന്‍ മാറാന്‍ : പൊടുതല അരച്ച് തലയില്‍ തേച്ചാല്‍ താരന്‍ മാറും അല്ലെങ്കില്‍ വെളിച്ചെണ്ണയില്‍ പൊടുതല ഇല ഇട്ടു നന്നായി കാച്ചി ആ എണ്ണ ദിവസവും തേച്ചാല്‍ താരന്‍ മാറും
വായൂ പ്രശ്നം കൊണ്ട് ചിലപ്പോള്‍ ക്ഷതം മൂലമോ വൃഷണ വീക്കം ഉള്ളവര്‍ പൊടുതല ഇല മഷി പോലെ അരച്ച് വീക്കം ഉള്ള ഭാഗത്ത് പുരട്ടിയാല്‍ വീക്കം കുറയും
ഗര്ഭാഇശയം ബലഹീനം ആയിട്ടുള്ള സ്ത്രീകള്‍ ഭക്ഷണത്തില്‍ ഇത് ചേര്ത്തു കഴിച്ചാല്‍ ഗര്ഭാംശയം ബലപ്പെടും. മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം കഴിക്കാം .
കൈ കാല്‍ ,ജോയിന്റുകളില്‍ വീക്കം ഉള്ളവര്‍ ഇതിന്റെ ഇല അരച്ച് പൂച്ചിട്ടാല്‍ വീക്കം കുറയും
100 ഗ്രാം പൊടുതല ഇല 250 മില്ലി വെള്ളത്തില്‍ കഷായം ഉണ്ടാക്കി മുക്കാല്‍ പങ്ക് ആക്കി അതില്‍ വാല്‍ മുളക് പൊടി ചേര്‍ത്തു കുടിച്ചാല്‍ മൂത്ര നാളിയില്‍ ഉണ്ടാകുന്ന പുണ്ണ് ,പഴുപ്പ് ഇവകള്‍ ശമിക്കും
പൊടുതല -150 ഗ്രാം , ചുവന്നുള്ളി തോലുരിച്ചത് -250 ഗ്രാം ,ഉലുവ -50 ഗ്രാം ഇവകള്‍ ഇടിച്ചു ഇരുമ്പു ചട്ടിയില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണ യില്‍ ചേര്‍ത്തു
ചെറുതീയില്‍ കാച്ചി അരിച്ചു സൂക്ഷിക്കുക ,ഇത് കുളിക്കുന്നതിനു മുന്‍പ് തലയില്‍ തേച്ചു കുളിക്കുക .അതോടൊപ്പം ഇതിന്റെ ഇല നെയ്യില്‍ വഴറ്റി പുളി,കുരുമുളക് ,ഉപ്പു ചേര്‍ത്തു ഉള്ളിലേക്ക് കഴിക്കുക യും ചെയ്‌താല്‍ താരന്‍ ശല്യം ഉണ്ടാകില്ല .
പൊടുതല ഇല അരച്ചത്‌ ഒരു നെല്ലിക്ക അളവ് , ജീരകം അര സ്പൂണ്‍ തൈര് അല്ലെങ്കില്‍ വെണ്ണ ചേര്‍ത്തു നല്ലവണ്ണം മിക്സ് ചെയ്തു കഴിച്ചാല്‍ ഉള്‍ മൂലം , വെളി മൂല രോഗങ്ങള്‍ മാറും ,ഹെര്‍പിസ് ,gonoria, SLE, STD. വെള്ള പോക്ക് തുടങ്ങിയ രോഗങ്ങള്‍ ശമിക്കും
കടപ്പാട് : രാ.മ സിദ്ധ വൈദ്യന്‍ &GN.db. ൩൦.൬.൧൫
പടം കടപ്പാട് : ഗൂഗിള്‍ വല

No comments:

Post a Comment