Sunday, 12 July 2015

 ആവണക്ക് എന്ന വിഷ ഔവ്ഷധവും വിഷനാഗവും
 എന്നെക്കുറിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ അറിയില്ല എന്ന് എനിക്കറിയാം .ഞാന്‍ എരുക്ക് .,വഴിയോരങ്ങളില്‍ ഞാന്‍ പൂത്തു നില്‍ക്കുന്നത് കണ്ടിട്ടില്ലേ ?നിങ്ങള്‍ എന്നെ ഗൌനിക്കാതെ പോകാറില്ലേ ?ദാ കേട്ടോളു എന്‍റെ ഗുണഗണങ്ങള്‍
1 കാര്‍ഷിക മേഘലയില്‍ മിലി മുട്ടയുടെ ആക്രമണം തടയാന്‍ എരുക്കി-ന്‍റെ ഇല ചതച്ച് സത്ത് എടുത്തു തളിക്കുക .ചിതലിന് 15ഇല 15ദിവസം വെള്ളത്തില്‍ ഇട്ട് ആ വെള്ളം ചിതലുള്ളയിടത്തു ഒഴിച്ചുകൊടുക്കുക
2 5 കിലോ ഇല 10ലിറ്റര്‍ ഗോ മൂത്രത്തില്‍ 5 ലിറ്റര്‍ വെള്ളവും ചേര്‍ത്ത് ഒരു മണ്‍ പാത്രത്തില്‍ ഒരാഴ്ച വക്കുക .ലായിനി അരിച്ചെടുത്ത് 80 ലി -റ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ജൈവ കീടനാശിനിയായി ഉപയോഗിക്കാം .കീടനാശിനിക്കായി കര്‍ഷകര്‍ എന്നെ വയലോലകളില്‍ നട്ടുവളര്‍ത്തി -യിരുന്നു
3 ഇഞ്ചിയുടെ തടത്തില്‍ എരുക്കിന്‍റെ ഇല ഇട്ടാല്‍ കീട ശല്ല്യം ഒഴിവാ-ക്കാം .നിമ വിരകളുടെ ആക്രമണം തടയാന്‍ ഇലക്കും എരുക്കിന്‍ സത്തിനും കഴിവുണ്ട് .
4 പുകയില പതം വരുത്തുവാനും ,തുകല്‍ ഊരക്കിടാനും ഇല ഉപയോഗിക്കുന്നു ,തണ്ടില്‍ നിന്ന് എടുക്കുന്ന നാരുകൊണ്ട് കയര്‍ ഉണ്ടാക്കി കട്ടിലിനും കന്നുകാലികളെ കെട്ടാനും ഉപയോഗിച്ചിരുന്നു
5 തണ്ട് കത്തിച്ച കരിക്കട്ട വെടി മരുന്ന് ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു
6 ഉണങ്ങിയ പുവ്വ് ചുമ കഫക്കെട്ട് എന്നീ മരുന്നുകളില്‍ ഒരു ചേരുവ ആണ് .മഴക്കാലത്ത് ഉണ്ടാകുന്ന കാലിലെ വളംകടി ,പുഴുക്കടി എന്നിവയ്ക്ക് എരുക്കിന്‍റെ കറ പുരട്ടുക .ഇല വാട്ടിപിഴ്ഞ്ഞു ചെവി-യില്‍ ഒഴിച്ചാല്‍ ചെവിക്കുത്ത് മാറും .
7 വേര് വേരിലെ തൊലി പുവ്വ് കറ ഇല എല്ലാംതന്നെ ഔഷധങ്ങള്‍ ആണ് .
8 മാങ്ങ പഴുക്കാന്‍ വയ്ക്കുമ്പോള്‍ എരുക്കിനെ ഇലകൂടി ഇടാറുണ്ട് പഴുമ്പോള്‍ നിറം കിട്ടാന്‍
9 എരുക്കിന്‍ പൂവ്വ് മാലയായി വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്നു
എന്നെപ്പോലെയുള്ള ഔഷധ ചെടികള്‍ വെട്ടി നശിപ്പിക്കുബോള്‍ ഓര്‍ക്കുക --നിങ്ങളുടെയും നാശം അടുത്തുകൊണ്ടിരിക്കുന്നു .





ആവണക്ക് ഭുമിയിലെ വിഷം വലിച്ചെടുത്തു ഭുമിയിലെ വിഷം നിർമ്മാജനം ചെയ്യുന്ന ഒരു ചെടി ആകുന്നു നഗകർണ്ണം (പാമ്പിൻചെവി ) എന്നും ആവണക്കിന് പേരുണ്ട്. വിഷചെടികള്‍ ഭൂമിയിലെ വിഷങ്ങൾ സീകരിച്ചു ഭൂമി രക്ക്ഷിക്കുന്നു .മണ്ണിന്‍റെ കാവല്‍ക്കാരായ ഔവ്ഷധങ്ങളാണ്‌ ഉമ്മം / എരുക്ക് / അമൽപൊരി / കാഞ്ഞിരം മുതലായവ.ഈ ചെടികളൊക്കെ കാക്കയെ പോലെ മാലിന്യo നിർമ്മാജനം ചെയ്യുന്നു ഭൂമിയെ സുന്ദരമാക്കുന്ന നിരവധി ചെടികള്‍ ഉണ്ട് .പക്ഷേ റോഡരികില്‍ നില്‍ക്കുന്ന ഈ ഓക്സിജന്‍ ദാധാക്കളെ നിങ്ങളായിട്ട്‌ ഇല്ലാതാക്കരുത്.
ഇന്ന് സര്‍ക്കാര്‍ തന്നെ ഇതൊക്കെ വെട്ടി നിരത്താന്‍ തുനിഞ്ഞു എന്നത് ഏറെ ദുഖകരമാണ് .
ഭൂമിക്ക് മുകളിലുള്ള അഴുക്കുകൾ പക്ഷികള്‍ തിന്ന് ഇല്ലാതാക്കുമ്പോള്‍ . മണ്ണിൽ താഴ്ന്നു കിടക്കുന്ന വിഷങ്ങള്‍ വേരിലൂടെ മരങ്ങളും വലിച്ചെടുക്കും . കൂടുതൽ അഴുക്കുകൾ ഉള്ളിടം ഭാഷ്യയോഗ്യമായവ വളരില്ല . ഇന്നത്തെ ഈ അവസ്ഥയിൽ ജനം പ്ലാസ്റ്റിക് സഞ്ചിയില്‍ അഴുക്കുകൾ വലിച്ചെറിഞ്ഞാൽ .കേരളം മുഴുവൻ വിഷചെടികൾകൊണ്ട്നിറയും. അങ്ങിനെ സംഭവിക്കുന്നുണ്ട് എന്നത് ഭയത്തോടെ കാണുന്നു . കേരളം മുഴുവന്‍ ആവണക്ക് വളരുമ്പോള്‍ ഇന്ത്യ മുഴുവനും എരുക്കും ആവണക്കും വളരുന്നു .മരുഭൂമിയില്‍ എരുമക്കള്ളി എന്ന ചെടി കുറയുന്നു പകരം എരുക്ക് കൂടുന്നു .ദുബായ് മേഖലയില്‍ ഇപ്പോള്‍ എരുക്കാണ് കൂടുതല്‍ പെരുകുന്നത് .അന്തരീക്ഷത്തില്‍ പോടീ പടലം കൂടിയാല്‍ ഒന്നോ രണ്ടോ എരുക്കിന്‍ പൂവ് തിന്നുകയാണ് പോം വഴി അല്ലെങ്കില്‍ ഭക്ഷണത്തില്‍ ഉള്ളി കൂടുതല്‍ ഉള്‍പ്പെടുത്തണം .മരുഭൂമിയില്‍ ഇവ രണ്ടും വളരുന്നു . കടുത്ത അസ്മ സ്ഥിരമായി വന്നു കൊണ്ടിരുന്ന ഒരാള്‍ക്ക്‌ ഓരോ ഉള്ളി വീതം ശര്‍ക്കരയും കൂട്ടി കഴിക്കാന്‍ കൊടുത്തു പത്തു ഉള്ളി കഴിച്ചു അല്‍പ്പ നേരം കഴിഞ്ഞു ആള്‍ നല്ല ശ്വസനത്തോടെ ഉറങ്ങി പിറ്റേന്ന് മുതല്‍ എരുക്കിന്‍ പൂവ് രണ്ടെണ്ണം വീതം തിന്നാന്‍ പറഞ്ഞു. ഉള്ളിയും എരുക്കും ശീലമാക്കിയപ്പോള്‍ ആളുടെ അസ്മ മാറി ത്രികടു കൂട്ടി ( ചുക്ക് കുരുമുളക് തിപ്പലി ) ഇവയുടെ കൂടെ തുളസിയില കൂടുതല്‍ ചേര്‍ത്തു അതിന്‍റെ കൂടെ അഞ്ചു കരിനൊച്ചി ഇലയും ഇവയെല്ലാം ഉണക്കി ചേര്‍ത്തു ഏലക്കാ കൂടി ചേര്‍ത്തു ചക്കരയിട്ടു രാവിലെ ചായക്ക്‌ പകരം കുടിച്ചു പോരുന്നു ഇന്നും ആസ്മ അയാളില്‍ നിന്നും പൂര്‍ണ്ണമായി മാറിയതായി അറിയിച്ചു കൊള്ളുന്നു .
ഒരത്ഭുതം കേരളത്തില്‍ ചില ബിരുധാരികള്‍ മാലിന്യം വലിച്ചെറിയുന്നു കൂടെ ആവണക്ക് വളര്‍ന്നു പെരുകുന്നു എന്താണ് കാരണം ?
മലിനങ്ങള്‍ വലിച്ചെറിയാതിരിക്കുക . നീ അങ്ങിനെ ചെയ്‌താല്‍ നിന്‍റെ നിലനില്പ്പിനെ നീ തന്നെ ചോദ്യം ചെയ്യുന്നു . നിങ്ങള്‍ എന്ത് തെറ്റ് ചെയ്താലും ഒരു പരിധി വരെ ഷ്മിക്കാന്‍ പ്രുകൃതിക്ക് കഴിയുന്നു . അപ്പോള്‍ പോലും ഈ പ്രപഞ്ചസൃഷ്ട്ടി വൈഭവം നമ്മളെ കൊല്ലാന്‍ നോക്കില്ല നിന്നെ മരണത്തിന് ഇട്ടെറിഞ്ഞു കൊടുക്കില്ല ഒരച്ഛന്‍ കുഞ്ഞിനോട് കാണിക്കുന്ന സ്നേഹം പോലെ കാരണഭൂതമായ പ്രപഞ്ച നാഥന്‍ നിന്‍റെ തെറ്റിനെ ചൂണ്ടി നിന്നെ ഇല്ലാതാക്കാന്‍ നോക്കില്ല . പകരം പരിഹാര രൂപേണ മറ്റൊന്ന് ഉയര്‍ത്തപ്പെടും
ഓരോ ചെടിയും നമ്മുടെരെക്ഷയ്ക്ക് വേണ്ടിയാണ് ഭൂമിയില്‍ വളരുന്നത്‌ .നശിപ്പിക്കാതിരിക്കുകയാണ് നല്ലത് . ഭൂമി മലിനമാക്കിയാല്‍ പോലും സൃഷ്ട്ടാവ് ഏതു വിധവും നമ്മെ രക്ഷിക്കാന്‍ ശ്രമിക്കും .ഈശ്വരനെ തിരയുന്നവര്‍ അറിയാന്‍ വേണ്ടി പറയട്ടെ തെരുവുകള്‍ മലിനമായാല്‍ മഞ്ഞപ്പിത്തം പിടിപെടും. അഴുക്ക് നിറഞ്ഞാല്‍ ജലം ദുഷിക്കും ദാഹജലം മലിനമായാല്‍ പിന്നെ എന്തിനു ഇവിടെ ജീവിക്കണം . മലിന പാനം കൊണ്ട് രക്തം ദുഷിക്കും അങ്ങിനെ കരള്‍ നശിക്കും കരള്‍ നശിക്കുന്നതിനു മുന്നോടിയായി ശരീരം രക്തത്തിലുള്ള അഴുക്കുകള്‍ മൂത്രത്തിലൂടെ പുറംതള്ളും അപ്പോള്‍ മൂത്രം മഞ്ഞനിറത്തിലും ക്രെമേണ ചോരയുടെ നിറത്തിലും പോകും .ശരീര ശക്തിഷയിച്ചു പെട്ടന്ന് മരണം വന്നുചേരും .
അപ്പോള്‍ ഏക ഒറ്റമൂലി ആവണക്ക് മാത്രമാണ്. കടുത്ത മഞ്ഞപ്പിത്തം ഉണ്ടെങ്കില്‍ ഇരുപതു ആവണിക്കിന്‍ ഇല അതിന്‍റെ പകുതി കീഴാര്‍ നെല്ലി ഒരു നുള്ള് ജീരകം എന്നിവ അരച്ചു കരിക്കിന്‍ വെള്ളത്തില്‍ പല തവണ കൊടുക്കുക മരിക്കാന്‍ കിടക്കുന്ന രോഗി പോലും രക്ഷപെടും .ഇത് അനുഭവം ഉണ്ട് മഞ്ഞപ്പിത്തം വന്നാല്‍ പ്രഷര്‍ കുറയും ആ സമയം നെല്ലിയില അരച്ച് കരിക്കിന്‍ വെള്ളത്തില്‍ കൊടുത്താല്‍ മതിയാകും . അല്പ്പ സമയം കഴിഞ്ഞ് ചെറു നാരങ്ങ നീരില്‍ ഇന്തുപ്പ് ചേര്‍ത്തു കൊടുത്താല്‍ രോഗി പരസഹായം കൂടാതെ നടക്കും ഉപ്പ് അധികം ആകാതെ നോക്കണം .ഇവിടെ ഒരു സത്യം നിങ്ങളറിയുക പ്രുകൃതി ദിവ്യത്വം ഉള്ള ദേവിയാണ് ഇശ്വരന്‍ എന്താണെന്നും ആരാണെന്നും അറിയാന്‍ പ്രക്രിതിയിലേക്ക് നയനങ്ങള്‍ നയിക്കുക നിന്റെ തെറ്റുകള്‍ പോലും ദയവോടെ ഷ്മിച്ചു കൊണ്ട് വിശ്വത്തില്‍ അണുരൂപമായ്‌ വേഷം ചെയ്തിരിക്കുന്ന പരമ സത്യത്തെ അറിയാന്‍ മഹാ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യേണ്ട .കണ്ണുള്ളവര്‍ കാണട്ടെ എന്നേ എനിക്ക് പറയാനുള്ളൂ .
വിഷ ചെടികള്‍ കൂടുതല്‍ വളര്‍ന്നാല്‍ കൃഷി നശിക്കും . പട്ടിണി വന്നു ചേരും .അത് കൊണ്ട് മാലിന്യo വലിച്ചെറിഞ്ഞു നാം സോയം നശിക്കരുത് . ആരോഗ്യമാണ് നല്ല സമ്പത്ത് . ആരോഗ്യo പണം കൊണ്ട് ഉണ്ടാകില്ല .
;;;നമുക്ക് നാഗത്തിലേക്ക് പോകാം;;;;
ചില്ല് കുട്ടിൽ വളരുന്ന പാമ്പിനു പാലും മുട്ടയും മാത്രം കൊടുത്താലും വിഷം ഉണ്ടാകും എങ്ങിനെ വിഷം ഉണ്ടാകുന്നു മുട്ടയിലും പാലിലും വിഷം ഇല്ലല്ലോ ഉണ്ടെങ്കിൽ അല്പ്പം വിഷകൂടുതൽ നമ്മിലും കണ്ടേനെ.
പക്ഷേ സർപ്പങ്ങൾ ഭക്ഷണത്തെക്കാളും കൂടുതലും അകത്താക്കുന്നത് വായുവിലെ വിഷമാണ് നമ്മുടെ മഹര്ഷി മാർ നാഗത്തിനു 'വായുഭക്ഷകൻ '' എന്ന് നാമകരണം ചെയ്തിരിക്കുന്നു.
വളരെയധികം കിലോമീറ്ററുകളിൽ ഉള്ള വായുവിലെ വിഷം മാളങ്ങളിൽ ഇരിക്കുന്ന നാഗത്തിനു വലിച്ചെടുക്കാൻ സാദിക്കുന്നു എന്ന് വെച്ചാൽ എവിടെയൊക്കെ വായുവിൽ മാലിന്യമുണ്ടോ അത് വിഷപാമ്പുകൾ വലിച്ചെടുക്കും.
വായു നല്ല രീതിയിൽ പുറത്തേക്ക് ചീറ്റാൻ കഴിയുന്ന ഈ ജീവികൾക്ക് വയർ നിറയെ വായു സീകരിക്കാനും ആ വായുവിലെ വിഷങ്ങള്‍ വിഷ ഗ്രന്ധിയിൽ സൂക്ഷിക്കാനും സാധിക്കുന്നു. . ഇവ ചെയ്യുന്ന ഉപകാരം തിരിച്ചറിയാതെ ചില മാന്യന്മാർ ഒരു കാരണവും കൂടാതെ ഇവയെ കണ്ട മാത്രയിൽ തന്നെ തല്ലി കൊല്ലുന്നു . മഞ്ഞു കൂടുതൽ ഉള്ള സ്ഥലം വായു പെട്ടന്ന് ദുഷിക്കില്ല .അവിടം air condition വായു ശുദ്ധമാണ് അവിടം പാമ്പുകൾ കുറവാണ്.
വാരി വലിച്ചു തിന്നുന്ന ജീവി അല്ല പാമ്പ് എല്ലായ്പ്പോഴും ഭക്ഷണം വേണ്ട . വായു ഉണ്ടല്ലോ ??
പക്ഷെ വായു ദുഷിച്ചാൽ നമ്മളും പാമ്പും ഇല്ലാതാകും ഒരു ജീവിക്കും പരിധിയിൽ കവിഞ്ഞ പ്രധിരോധമില്ല നമ്മൾ ഏറ്റവും കൂടുതൽ ഭക്ഷിക്കുന്ന വായു മലിനമായാൽ നമുക്ക് പിടിച്ചു നില്ക്കാൻ കഴിവില്ല.
പക്ഷെ പ്രിയ വായനക്കാരെ വായു ദുഷിക്കില്ല ഭുമി മലിനമാക്കിയാൽ മാത്രമേ വായു ദുഷിക്കയുള്ളു.
ഭുമിയിൽ ഇന്ന് നമ്മൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു തള്ളുന്ന മാലിന്യങ്ങൾ അലപ്പ നാൾ കൊണ്ട് പലതരത്തിലുള്ള വിഷം തന്നെയാകും. അത് വായുവിൽ കലരാതെ സുക്ഷിക്കുന്നത് ആവണക്കും വിഷ ചെടികളും കഞ്ഞിരം പോലുള്ള വൃക്ഷങ്ങൾ എരുക്ക് എന്ന ചെടിയും ആകുന്നു. എരുക്ക് എന്ന വിഷ സസ്യo അറേബ്യൻ നാടുകളിൽ കൂടുതൽ വളരുന്നു അതിന്റെയും കാരണം അവിടെയും കുന്നു കൂടുന്ന വേസ്റ്റുകൾ തന്നെയാണ് .
പക്ഷെ വായു ദുഷിക്കാതിരിക്കാൻ ഇവയെല്ലാം ആര് നടുന്നു
കാസർകോട്‌ മുതൽ തലസ്ഥാനം വരെയുള്ള ആവണക്ക് ആരായിരിക്കും നട്ടത്/
മുഖ്യ മന്ത്രിയോ ?
144 MLA ?
കൃഷി വകുപ്പ് ?
വനം വകുപ്പ് ജോലിക്കാർ ?
കുടുംബശ്രീ വനിതകൾ ?
വളരെ വര്ഷങ്ങക്ക് മുൻപ് ആരോ ഒരാൾ തല്ലികൊന്ന ആ പാവം നാഗവും ആ പാമ്പിന്റെ വായിൽ ഞാൻ കണ്ട ആവണക്കിൻ വിത്തുകളും ഇന്നു എന്നെ വേദനിപ്പിക്കുന്നു.
ഇന്നുള്ള പലരും അവരുടെ ഭക്ഷണ ശകലങ്ങള്‍ റോഡരികിലെക്ക് കൃപ കൂടാതെ വലിച്ചെറിയുന്നു .ഇതു നിന്റെ മക്കളോട് കാണിക്കുന്ന ക്രൂരത ആണെന്ന് കൂടി അറിയുക .
അടുത്ത തലമുറയോടുള്ള ക്രുരത ആകുന്നു.
നിന്റെ നെറികേടും അറിവുകേടും ആകുന്നു.
പ്രിയ നഗമേ... എന്റെ മിത്രമേ നീയാണ് ഇതു നട്ടു പിടിപ്പിക്കുന്നത് എന്ന് എത്ര പേര്ക്ക് അറിയാം.
!!!എന്തിനുവേണ്ടി നാഗങ്ങൾ ഇതു നടുന്നു ?
എവിടെയെങ്കിലും പമ്പ് സ്വയം ചത്തു കിടക്കുന്നത് കണ്ടിട്ടുണ്ടോ അങ്ങിനെ കണ്ടവർ ഈ ഗ്രുപ്പില് ഉണ്ടോ- ( തല്ലി കൊന്നത് അല്ലാതെ )
വിഷപാമ്പുകൾ വിഷം സീകരിക്കുന്നത് വായുവിലൂടെയാണെന്ന് പറഞ്ഞല്ലോ . വിഷങ്ങൾ പാമ്പുകളെ മാരക രോഗത്തിൽ നിന്നും രക്ഷിക്കുന്നു ലോകത്ത് ആമയെ ക്കാളും ആയുസുള്ള പാമ്പുകളുണ്ട് .അതിൽ കടൽ പാമ്പ് മറ്റു വിഷ പാമ്പുകളെക്കാൾ കൂടതൽ ആയുസ്സുള്ളവയകുന്നു . കടൽ പാമ്പിന് ആയുസ് കൂടാൻ കാരണം അവ നീന്തുന്നത് കൊണ്ടാണ് .നീന്തൽ എന്നത് നല്ലൊരു നൃത്തം ആണ് . ഭരത നാട്യo ചെയ്യുന്നവർക്ക് ആയുസ് കൂടുന്നു എന്നതും വായനക്കാർ അറിയുക ' നാഗം ആയുസുള്ള ജീവിയാകുന്നു അത് കൊണ്ട് ഡോക്ടർമാർ .അവരുടെ എംബ്ലം ആയി രണ്ടു നാഗത്തിനെ ആണ് കൊടുത്തിരിക്കുന്നത് . ശിവ താണ്ഡവം യെഥാര്‍ത്തത്തില്‍ പാമ്പാട്ടമാണ്. ദീര്‍ഹായുസ്സിന് വേണ്ടിയുള്ള ആചാരമാണ് കാവില്‍ ചെയ്യുന്ന പാമ്പാട്ടം .
നവജാത ശിശുവിനു ജന്മം മുതൽ 3 വര്ഷം വരെ കഴുത്തില്‍ തൈമസ് എന്ന ഗ്ലാണ്ട് പ്രവര്ത്തിക്കും അഥർവ്വത്തിൽ നീലകണ്ഠം എന്നത് തൈമസ് gland ആണ്. ഈ ഗഗ്ലാന്റിന്റെ പ്രവര്ത്തന ഫലമായി നവജാത ശിശുവിന് വിഷം ശേഖരിക്കാൻ സാദിക്കും. ഈ ശേഖരണം ആരെയും കടിച്ചു കൊല്ലാനല്ല . രോഗങ്ങളെ തടയാൻ വേണ്ടിമാത്രം.
നമ്മൾ ശിശു വായിരുന്നപ്പോൾ നമ്മുടെ തൊണ്ടയിലെ ഗ്രന്ധിയിൽ അന്തരീഷത്തിലെ രോഗ പ്രതിരോധമായ ജൈവ വിഷം നിറഞ്ഞിരുന്ന. ശിശുക്കള്‍ ശ്വോസനത്തിലൂടെ ജൈവ വിഷം സീകരിച്ചു രെക്ഷ പ്രാപിക്കുന്നു.അതുകൊണ്ട് നാഗത്തിനെപോലെ ഇവരും രോഗമുക്തരാണ്.
(നാഗത്തിനും തൈമസ് ഗ്ലാണ്ട് ഉണ്ട് എന്ന് നേരത്തെ പറഞ്ഞിരുന്നു അതു കൊണ്ട് പാമ്പിന് രോഗങ്ങൾ വരുന്നില്ല ) അത് പോലെ കുഞ്ഞുങ്ങക്ക് മഹാ വ്യാധികൾ ഒന്നുംവരുന്നില്ല..
ഒന്നുകുടി എല്ലാവരെയും ഓര്മ്മിപ്പിക്കുന്ന ഒരു കാര്യo പറയട്ടെ നമ്മുടെ രോഗ പ്രതിരോധ ശക്ത്തി എന്നാൽ നമ്മിലുള്ള ജൈവ വിഷം ആണ്.. ആ വിഷം നമ്മിലുള്ള അളവ് പോലെ ആയിരിക്കും നമ്മുടെ രോഗങ്ങളും എന്നറിയുക.
വിഷം തളിച്ച പച്ചക്കറികളിൽ പഴവർഗ്ഗങ്ങളിൽ ഈച്ച പോലും വരാറില്ല അത് പോലെ ജൈവവിഷം നമ്മളിൽ ഉണ്ട് അതിന്റെ ഏറ്റ കുറച്ചില് പോലെ ആണ് നമ്മുടെ രോഗങ്ങളും കടന്നലിനെ എന്തിനാണ് സൃഷിട്ടിചിരിക്കുന്നത് കാട്ടിലെ ആദ്യ വാസികല്ക്ക് എന്തുകൊണ്ട് പോളിയോ വരുന്നില്ല.?
പോളിയോ വാക്സിൻ വഹിക്കുന്ന ജീവികൾ ആണ് കടന്നൽ ഇവ കുത്തിയാൽ പോളിയോ വരില്ല. തേള് കുത്തിയാൽ ഒട്ടുമിക്ക രോഗങ്ങളും വരുന്നില്ല പമ്പ് കടിയേറ്റവന് കാന്‍സര്‍ സാധ്യത ഉണ്ടാകുന്നില്ല ഉയര്ന്ന ഫ്ലാറ്റുകളിൽ താമസിക്കുന്നവര്ക്ക് മലബന്ധം ഉണ്ടാകുന്നു കാരണം ഗുദം ഭുമിയുമായുള്ള ആകര്ഷണം കുറയുന്നത് കൊണ്ടാണ്.
മലശോധനയ്ക്ക് ഭൂമി തന്നെയാണ് നല്ല ഉപാധി
സ്ത്രികൾ കമ്മലിടുന്നത് കൊണ്ട് കഷണ്ടി ഉണ്ടാകാനുള്ള സധ്യത കുറയുന്നു പണ്ടുള്ള എല്ലാ ഭാരതീയരും ആണും പെണ്ണും മുടിവള്ർത്തിയിരുന്നു കമ്മലും ധരിച്ചിരുന്നു. അന്നൊക്കെ പുരുഷന് കഷണ്ടി കുറഞ്ഞിരുന്നു.
ഉഴുന്ന് എന്ന ആഹാരം ആണ് 70 % കഷണ്ടി ഉണ്ടാക്കുന്നത്‌ .അത് തന്നെയാണ് താരനെയും ഉണ്ടാക്കുന്നത്‌. അത് തന്നെയാണ് ത്വക് രോഗം ഉണ്ടാക്കുന്നത്‌ .അത് തന്നെയാണ് സോറിയാസിസ് വന്നാല്‍ മാറാതെ ദോഷം ചെയ്യുന്നത് . ഇനി ഇടലിക്കും ദോശക്കും വിട നല്കുക . ഇടലി ശരീരത്തില്‍ ബീജം കൂട്ടി ദുഷ്കാമം ഉണ്ടാക്കും . ആ ബീജത്തില്‍ നല്ല കുട്ടികള്‍ ജനിക്കില്ല അത് കൊണ്ട് പണ്ടൊക്കെ അമ്പലങ്ങളിൽ ഉഴുന്ന് ഉപയോഗിക്കില്ല .ഇന്ന് ഷേക്ത്രങ്ങളിൽ തല തെറിച്ച തന്ത്രിമാരുണ്ട് അവര്‍ വേദമോ തന്ത്രമോ പഠിക്കുന്നില്ല. അവര്‍ ഹനുമാനെ വട തീറ്റിക്കുന്നു വെറ്റിലക്ക് വട എന്നാണു അര്‍ഥം. വെറ്റില മാലയാണ് മറ്റു സംസ്ഥാനങ്ങളില്‍ ഈ ഇശ്വര സങ്കല്‍പ്പത്തിനു ചാര്‍ത്തുന്നതെങ്കില്‍ ഇവിടെ നമ്മുടെ അമ്പലം വിഴുങ്ങികള്‍ ഹനുമാന്‍സങ്കല്‍പ്പത്തെ അസ്സല്‍ ഉഴുന്ന് തീറ്റിക്കുന്നു
കഷ്ട്ടം എന്ന് പറയട്ടെ ഉഴുന്ന് വടയില്‍ ഉള്ളി കൂടി ചേര്‍ക്കുന്നു എന്നറിഞ്ഞപ്പോള്‍ ഹൃദയം പൊട്ടുന്ന വേദന തോന്നി .
സസ്നേഹം അനില്‍ വൈദിക് 9995033225
എന്‍റെ പ്രൊഫൈലില്‍ ''സര്‍വ്വ രോഗ സംഹാരം'' എന്ന പോസ്റ്റില്‍ ഇതിന്‍റെ ബാക്കിയുള്ള ഭാഗങ്ങള്‍ ഉണ്ട് അവിടെ നിങ്ങളുടെ വിഷമങ്ങള്‍ പ്രശ്നങ്ങള്‍ എഴുതാം അഥര്‍വ്വത്തില്‍ നിന്നുമുള്ള പരിഹാരം എഴുതാം

No comments:

Post a Comment