Wednesday, 6 May 2015

കുരുമുളകിനെ ആക്രമിക്കുന്ന ഏറ്റവും പ്രധാന കീടമാണ്‌ പൊള്ളുവണ്ട്. തിരിയിൽ മണികൾ ഉണ്ടാകമ്പോഴുമാണ്‌ പൊള്ളുവണ്ടുകൾ ആക്രമിക്കുന്നത്.ഇത്തരം വണ്ടുകൾ കുരുമുളക് തിരികളേയും മണികളേയുമാണ്‌‌ ബാധിക്കുന്നത്. ‍ഈ വണ്ടുകൾ മുളക് മണികളെ ആക്രമിച്ച് മണികൾ പൊള്ളയായി ഉണങ്ങിക്കരിഞ്ഞ് നശിക്കുന്നു. കൂടുതലായി ഇവയുടെ ശല്യം ഉണ്ടാകുന്നത് തണൽ അധികം ലഭിക്കുന്ന തോട്ടങ്ങളിലാണ്‌. ഇതുമൂലം കുരുമുളകിന്റെ ഉത്പാദനം കുറയുകയും ചെയ്യും. ഈ പൊള്ളുവണ്ടുകൾക്കെതിരേയുള്ള ജൈവകീടനാശിനിയാണ്‌ വേപ്പെണ്ണ എമൽഷൻ. തിരി ഉണ്ടായിവരുമ്പോള്‍ ആണ് തളിക്കേണ്ടത.



ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററിക്കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. വര്‍ഷം മുഴുവന്‍ കുരുമുളക് മണികള്‍ ലഭിക്കുകയും ചെയ്യും. വലിയ ചെടിച്ചട്ടികളില്‍ മണ്ണും, ഉണക്കി പൊടിച്ച കാലിവളവും ചേര്‍ത്ത് വേര് പിടിപ്പിച്ച കുരുമുളക് തണ്ടുകള്‍ നടാം..കുററി കുരുമുളക് ചെടികള്‍ നട്ട് ഒരു വര്‍ഷത്തിനകം വിളവ് തരാന്‍ തുടങ്ങും. ആദ്യത്തെ വര്‍ഷം ഒരു ചെടിയില്‍ നിന്നും 500 ഗ്രാം കുരുമുളക് ലഭിക്കും. ചെടിച്ചട്ടികളില്‍ നിന്നു തന്നെ വീട്ടാവശ്യത്തിനു വേണ്ട കുരുമുളക് ഉണ്ടക്കാവുന്നതാണ്. കടലപിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കും നല്‍കുന്നത് കുററി കുരുമുളകിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണ്.നന്നായി വിളവ് തരുന്നതും 8 -10 വര്‍ഷത്തോളം പ്രായമുള്ളതുമായ മാതൃവള്ളിയില്‍ നിന്നാണ് തൈകള്‍ക്ക് വേണ്ടിയുള്ള തലകള്‍ ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിച്ച വള്ളികളില്‍ നിന്നും 3- 5 മുട്ടുള്ള തണ്ടുകള്‍ പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീന്‍ കവറുകളില്‍ നടുന്നു. വേരു പിടിക്കുവാന്‍ 30-50 ദിവസം വേണം. വേര് പിടിച്ച തണ്ടുകള്‍ 3 മാസത്തിന് ശേഷം ചട്ടിയില്‍ നടാം. ഇത്തരം കുരുമുളക് ചെടികള്‍ കുററിയായി വളരുകയും കൂടുതല്‍ പാര്‍ശ്വ ശിഖരങ്ങള്‍ ഉണ്ടാവുകയും ചെയ്യും. താങ്ങിന്റെ ആവശ്യമില്ല. ഇതാണ് കുററി കുരുമുളക് അഥവാ ബുഷ് പെപ്പര്‍.
പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്ന് പന്നിയൂര്‍-1 മുതല്‍ പന്നിയൂര്‍-7 വരെ കുരുമുളക് തൈകള്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ മാതൃവള്ളികളില്‍ നിന്ന് കുറ്റിക്കുരുമുളക് തൈകള്‍ക്ക് വേണ്ടിയുള്ള തലകള്‍ ശേഖരിക്കുന്നത് നന്നായിരിക്കും. അത് പോലെ തന്നെ കരിമുണ്ട എന്ന ഇനം കുരുമുളകിന്റെ മാതൃവള്ളിയില്‍ നിന്നും തലകള്‍ ശേഖരിക്കാം

1 comment: