Monday, 4 May 2015

നാം നമ്മുടെ ജൈവ ഭക്ഷ്യ രീതിയിലേക്ക് തിരികെ പോയില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് അതി ഭയങ്കരം ആണ് ഇപ്പോള്‍ തന്നെ. പാരമ്പര്യ വൈദ്യത്തില്‍ പറയുന്നത് അനുഭവ മുള്ള മരുന്നുകളും നമുക്ക് ചുറ്റും ഉള്ളവയും ആണ്. അന്യ നാട്ടില്‍ നിന്നും കൊണ്ട് വരണ്ട മരുന്നുകള്‍ ഒന്നും ഇവിടെ പറയാറില്ല . നിങ്ങള്‍ക്ക് ചുറ്റും ഉള്ള മരുന്നുകളെ കണ്ടറിയുക .
മരുന്നുകള്‍
എരുക്കിന്‍ പൂ മൊട്ടു - 4 എണ്ണം
കറുത്ത മുന്തിരി പഴം കുരു ഉള്ളത് - 250 ഗ്രാം
കുരുമുളക് -10 എണ്ണം
വെറ്റില - ഒരെണ്ണം
ചെയ്യണ്ട വിധം :
എരുക്കിന്‍ പൂ മൊട്ടും കുരുമുളകും വെറ്റിലയും ചേര്‍ത്തു അരച്ച് വെക്കുക. കറുത്ത മുന്തിരി ഉപ്പു വെള്ളത്തിലും മഞ്ഞള്‍ വെള്ളത്തിലും നല്ലവണ്ണം കുതിര്‍ത്തു പല പ്രാവശ്യം കഴുകി എടുത്തു നല്ലവണ്ണം മിക്സിയില്‍ അടിച്ചു ജ്യൂസ് ആക്കുക . ഈ ജ്യൂസ് അരിക്കരുത് . അതില്‍ മുന്‍പ് അരച്ച് വെച്ചിരിക്കുന്ന കൂട്ട് യോജിപ്പിച്ച് കുടിക്കുക . ഇത് മൂത്രം വര്‍ദ്ധിപ്പിക്കും അതോടൊപ്പം കിഡ്നിയുടെ ശുദ്ധീകരണവും ചെയ്യും . വര്‍ഷത്തില്‍ ഒരു പ്രാവശ്യം കുടിച്ചാല്‍ മതി . ദിനം തോറും അല്ലെങ്കില്‍ മാസത്തില്‍ ഒന്ന് എന്ന കണക്കില്‍ കുടിക്കാനുള്ള മരുന്ന് അല്ല ഇത് .പറഞ്ഞിരിക്കുന്ന അളവുകള്‍ കൂടരുത് . എരിക്കിന്‍ പൂവിന്റെ എണ്ണം കൂടിയാല്‍ വയര്‍ ഇളക്കം ഉണ്ടാകും . രാവിലെ കുടിക്കുന്നത് ഉത്തമം.

No comments:

Post a Comment