Friday, 29 May 2015

വിഷ്ണുക്രാന്തി.
നിലം പറ്റിവളരുന്ന ഒരു സസ്യമാണ് വിഷണുക്രാന്തി, പിത്തഹരമായ ഒരു ഔഷധിയാണ്. പൊതുവായി സ്ത്രീകളുടെ ശരീരപുഷ്ടിക്കും ഗര്‍ഭരക്ഷയ് ^ക്കും ഉപയോഗിക്കുന്നു.ഒര്‍മ്മകുറവ്, ജ്വരം, ആസ്മ, ബാലനര,മുടികൊഴിച്ചില് മുതലയവക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു.
മലയാളം :- വിഷ്ണുക്രാന്തി, കൃഷ്ണക്രാന്തി
തമിഴ് :- വിഷ്ണുക്രാന്തി
സംസ്കൃതം :- ഹരികോന്തിജ, വിഷ്ണുഗന്ധി,ശംഖുപുഷ്പി,വിഷ്ണു ദയിതം, നീലപുഷ്പി.
ഇംഗ്ളിഷ് :- സ്ലെന്ടെര്‍ ദ്വാര്ഫ്‌ ,മോര്ണിംഗ് ഗ്ലോറി
ഹിന്ദി :- ശ്യാമക്രാന്ത, വിഷ്ണുക്രാന്ത
ശാസ്ത്രിയം:- ഇവോള്‍വുലസ്‌ അള്‍സിനോയിഡ്‌സ്‌
കുടുംബം :- കണ്‍വോള്‍വിലേസിയ
രസം :- കടു, തിക്ത
വീര്യം :- ഉഷ്ണ
ഗുണം :- രൂക്ഷ,തിക്ഷണം
ഉപയോഗം :- സമൂലം
ചില ഉപയോഗങ്ങള്‍
ഇടവിട്ടുണ്ടാക്കുന്ന പനിക്കു വിഷ്ണുക്രാന്തി സമൂലം പശുവിന്‍ പാല്‍ കറ്ന്നെടുത്തുടനെ അരച്ചു കൊടുക്കാവുന്നത്താണ്
ഇതിന്‍റെ നീര്‍ നെയ്യും ചേര്‍ത്തുകഴിച്ചാല്‍ ഒര്‍മ്മശക്തിക്ക് നല്ലതാണ. ഇതിന്‍റെനീര്‍ തേനില്‍ കഴിച്ചാല്‍ കുടലില്‍ ഉണ്ടാക്കുന്ന അള്‍സര്‍ മാറും.

No comments:

Post a Comment