Tuesday, 19 May 2015

പലരും ദിവസവും ചോദിക്കാറുണ്ട് വണ്ണം വെക്കാനായി എന്ത് ചെയ്യണം .വണ്ണം വെക്കുക എന്നത് ആരോഗ്യ ലക്ഷണം അല്ല മറിച്ചു ചുറുചുറുക്കു ,ഉന്മേഷം ഇവകള്‍ ആരോഗ്യ ലക്ഷണം . വണ്ണം കൂടുന്തോറും രോഗങ്ങളുടെ ഘോഷ യാത്ര തുടങ്ങും എന്ന് കൂടെ അറിയുക. രണ്ടു മഹാ വൈദ്യന്മാര്‍ പറഞ്ഞത് ക്ഷയം ഉള്ളവരും പാരമ്പര്യ മായി മെലിഞ്ഞവരും തടിക്കില്ല .ഇങ്ങനെ ഉള്ള പോസ്റ്റുകള്‍ ഇട്ടു തെറ്റിദ്ധാരണ ഉണ്ടാക്കി കളിപ്പിക്കരുത് എന്ന് . എന്തയാലും ഫീസ്‌ ഒന്നും വാങ്ങാത്തത് കൊണ്ട് ആരും തല്ലാന്‍ വരില്ല എന്ന ധൈര്യം . അത് കൊണ്ട് കിട്ടിയ ഒരു അറിവ് പകരുന്നു . തടിച്ചില്ലെങ്കില്‍ എന്നെ കുറ്റം പറയണ്ട . അടുക്കളയില്‍ നിന്നും ആണ് ആരോഗ്യം .അപ്പോള്‍ അവിടെ നിന്നുള്ള ഭക്ഷ്യ വസ്തുക്കള്‍ എങ്ങനെ ഉപയോഗിക്കാം .
വേണ്ട സാധനങ്ങള്‍ :-
മക്കാ ചോളം അഥവാ മേസ് ആവശ്യത്തിനു
സവാള ഉള്ളി -1 എണ്ണം
നെയ്യ് - ഉള്ളി വഴറ്റി എടുക്കാന്‍ വേണ്ട അളവ് .
കുരുമുളക് പൊടി - ആവശ്യത്തിനു
കല്ലുപ്പ് - ആവശ്യത്തിനു
മല്ലി ഇല - ആവശ്യത്തിനു
ചെയ്യണ്ട വിധം :
ചോള മണികള്‍ ഉതിര്‍ത്തു വേവിച്ചു വെക്കുക. നെയ്യ് പാത്രത്തില്‍ ഒഴിച്ച് ചെറു തീയില്‍ ചൂടാക്കി അതില്‍ സവാള ഉള്ളി അരിഞ്ഞത് ഇട്ടു ഉള്ളി വെകുന്നത് വരെ വഴറ്റുക അതിനു ശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ച് വേവിച്ചു വെച്ചിരിക്കുന്ന ചോളം ഇട്ടു നല്ലവണ്ണം തിളച്ചു വരുമ്പോള്‍ അതില്‍ കല്ലുപ്പ് ,കുരുമുളക് പൊടി ഇവകള്‍ ഇട്ടു അതിനു മേലെ മല്ലിയില മുറിച്ചിട്ട് ചോളം ചവച്ചു തിന്നുകയും അതിലെ വെള്ളം ഒരു സൂപ്പ് പോലെ കഴിക്കുക .എത്ര നാള്‍ ,എത്ര നേരം . അതിനു മറുപടി പറയില്ല .സ്വയം തീരുമാനിക്കുക.

No comments:

Post a Comment