എവിടെയാണൊ
നമ്മൾ കൃഷി ചെയ്യാനുദ്ദേശിക്കുന്നത് ആ മണ്ണ് ന ല്ലപോലെ ഉഴുതു മറിച്ച് ബെഡ്
പോലെയാക്കി ഉയർത്തി ഒരാഴ്ച നന്നായി വെയിലുകൊള്ളിക്കുക.. (ഈ കാലയളവ്
സമയത്ത് കുറച്ച് വേപ്പിൻപിണ്ണാക്ക് വെള്ളത്തിൽ കുതിർത്ത് പുളിപ്പിക്കാൻ
വെക്കുക.. ഒപ്പം മധുരമില്ലാത്ത
ചായവെള്ളത്തിൽ പാകുവാൻ ഉദ്ദേശിക്കുന്ന തുടുത്തു കായഫലം തരുമെന്നു
ഉറപ്പുള്ള വിത്തുകൾ ഇട്ടുവെക്കുക.. രണ്ടാം ദിവസം പാത്രത്തിൽ താഴ്ന്നു
കിടക്കുന്ന വിത്തുകൾ മാത്രമെടുത്ത് പറിച്ചു നടേണ്ട വിത്തുകളടക്കം വിത്തുകൾ
മൂളപ്പിക്കാൻ നടുന്ന ട്രേകളിലോ ഗ്ലാസ്സിലൊ ഒരു സെന്റീമീറ്റർ മാത്രം
താഴ്ത്തി നടുക.. ചെറിയരീതിയിൽ മാത്രം വെള്ളംചാറിക്കൊടുക്കുക.. നാലില
പരുവമായാൽ മാറ്റിനടുന്നതിനാണിത്) ഒരാഴ്ച ശേഷം പുളിപ്പിച്ച
വേപ്പിൻപിണ്ണാക്കിന്റെ തെളിമാറ്റിയ ബാക്കിയും ചാണകപ്പൊടിയും ആട്ടിൻ
കാഷ്ടവുമായി മണ്ണു നന്നായി കൂട്ടിക്കലർത്തി പലവട്ടം നല്ലപോലെ നനച്ചശേഷം
മണ്ണ് കീഴ് മേൽ മറിച്ച് 3 ദിവസം കൂടെ വീണ്ടും നനച്ചു കൊടുക്കുക.. അതിനുശേഷം
ഒരടി താഴ്ചയിൽ കുഴിയെടുത്ത് ഉണങ്ങിയ ഇലകളും ചാണകപ്പൊടിയും നേരത്തെ
മാറ്റിവെച്ച വേപ്പിൻപിണ്ണാക്ക് തെളി മൂന്നിരട്ടി വെള്ളത്തിൽ കലർത്തിയതും
കൂട്ടി നിറക്കുക..നാലില പരുവമെത്തിയ ചെടികൾ വേരുപൊട്ടാതെ ഈ കുഴിയിലേക്ക്
മാറ്റി നടുക..സ്ഥലത്തിന്റെ പരിമിതിക്കനുസരിച്ചു വേപ്പിൻപിണ്ണാക്കിന്റെ അളവ്
കണക്കാക്കാം.. ചെടിയുടെ കടയ്ക്കൽ വളപ്രയോഗത്തിനും വെള്ളം ഒഴിച്ചാൽ
ഒഴുകിപോവാതിരിക്കാനും വിധമുള്ള തടം നിർത്തി ബാക്കി ഭാഗം വരെ മണ്ണിട്ട്
നനച്ചു കൊടുക്കാം.. എട്ട് മണിക്ക് മുൻപും അഞ്ച് മണിക്ക് ശേഷവും മാത്രം
നനക്കുക.. നനക്കുമ്പോൾ ഡ്രിപ് ഇറിഗേഷൻ ഇല്ലാത്തവർ വെള്ളം കുത്തി ഒഴിച്ച്
നനക്കുന്നതിനു പകരം പൈപ്പിന്റെ അഗ്രത്തിൽ വിരൽ വെച്ച് ചെടികളിൽ
എല്ലായിടത്തും എത്തുംവിധം പരത്തി സ്പ്രേ ചെയ്യുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ
വേപ്പിൻപിണ്ണാക്ക് തെളി നേർപ്പിച്ചതും ഫിഷ് അമിനൊ ആസിഡ് നേർപിച്ചതും
ചാണകപ്പൊടി വെള്ളത്തിൽ കലർത്തിയതും മാറി മാറി നൽകുക. ഇതായിരുന്നു നമ്മുടെ
പൊതുവായ കൃഷിരീതിയും വളപ്രയോഗവും. ഇത് ഗൾഫിലെ പരിമിതമായ രീതി..
ഇതിനേക്കാളും നന്നായി എല്ലാ വിഭവങ്ങളുമായി ചെയ്യാമായിരുന്നു
No comments:
Post a Comment