കേള്‍ക്കാന്‍ പോകുന്ന പൂരം കണ്ടറിയുവിന്‍ കൂട്ടരേ!
അവരിനി ടീവിയിലൂടേയും, പത്രങ്ങളിലൂടേയും വിളിച്ചുകൂകും, നിങ്ങളുടെ പേസ്റ്റില്‍ വെളിച്ചെണയുണ്ടോയെന്ന് ചോദിച്ചുംകൊണ്ട് .
അത്‌ലോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡുബ്ലിന്‍, അയര്‍ലാന്റ്
അവിടുത്തെ എം എസ്സ് സി പഠന റിസെര്‍ച്ചിന്റെ ഭാഗമായി പാട്രീഷ്യ ഹഗ്ഗ്സ്, ഡോ.ബ്രാഡിയുടേയും, ഡോ. നീല്‍ റോവ്വാന്റേയും നേതൃത്വത്തില്‍ നടത്തിയ പരീക്ഷണ ഫലത്തിന്റെ ആധാരമാക്കിക്കൊണ്ട് സാക്ഷ്യപ്പെടുത്തുന്നത് എന്തെന്നാല്‍,
വെളിച്ചെണ്ണ നല്ല ഒരു പ്രകൃതിദത്തമായ ആന്റീ ബയോട്ടിക് ആണെന്നും അത് പല്ലിന്റെ ഇനാമല്‍ നശിപ്പിക്കും ആസിഡുണ്ടാക്കും കീടാണുവായ സ്ട്രെപ്റ്റോകൊക്കസ്സ് ബാക്ടീരിയായേ കൊല്ലുമെന്നും, കൂടാതേ, അവര്‍ നടത്തിയ പുനര്‍ പഠനങ്ങളിലൂടേ കണ്ടെത്തിയത് വായ്പുണ്ണൂണ്ടാക്കും കീടാണുവായ കാന്‍ഡിഡാ ആല്‍ബികാസിനേയും വെളിച്ചെണ്ണ നേരിടുമെന്നും, നമ്മുടെ ടൂത്ത് പേസ്റ്റില്‍ അവ ചേര്‍ക്കുന്നത് ഏറേ നന്നേന്നും, വേറേ ഓയിലുകള്‍ ഇത്ര ഗുണങ്ങളുള്ള ഇതിനു പകരമായില്ലെന്നും.
നമ്മള്‍ക്കൊന്നുമറിയില്ലായിരുന്നു, നമ്മേ പഠിപ്പിച്ചൂ ചിലര്‍, വെളിച്ചെണ്ണ മോശമെന്ന്.
എന്നാലും അറിവില്ലാ പഴഞ്ചന്‍ കാരണവന്മാര്‍, അവരുടെ കുട്ടികളെ, കുളിര്‍ക്കേ, വെന്ത വെളിച്ചെണ്ണയെന്ന പരിശുദ്ധ വെളിച്ചെണ്ണ തേച്ചു കുളിപ്പിക്കുമായിരുന്നൂ, ആ നല്ല ശീലം തെറ്റിക്കാതേ, ചുടല വരേ നീളുന്ന ഒരു ദൈനംദിന ചടങ്ങോ ആചാരമോ ഒക്കെയായി കൊണ്ടു പോകാന്‍ ഉപദേശിച്ചുകൊണ്ട് കുറച്ചാ വെളിച്ചെണ്ണ കുടിക്കാനും കൊടുക്കുമായിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് പൊതുവേ, കൂടുതല്‍ ഹുമീഡിറ്റിയുള്ള അന്തരീക്ഷത്തില്‍ ജീവിച്ചിട്ടും ഫംഗസ്സ് ബാധ കുറവാകാന്‍ കാരണം നമ്മുടെ വെളിച്ചെണ്ണ തേച്ചുള്ള കുളി തന്നെ. പിന്നെ പച്ചക്കും ചൂടാക്കിയും ഭക്ഷണത്തിലൂടേയും നേരിട്ടും വെളിച്ചെണ്ണ നമ്മുടെ ദഹനവ്യവസ്ഥയിലെത്താന്‍ നൂറായിരം വഴികളും അവര്‍ കണ്ടെടുത്ത് ചെയ്തു വച്ചിരുന്നു.
അവര്‍ അറിയാതേ തന്നേയാണോ ഇതുപദേശിച്ചത്!. അല്ലേയല്ല!
എന്നും നമ്മേ തെറ്റിദ്ധരിപ്പിക്കും, സ്ഥൂല രൂപമുള്ള കീടാണുക്കള്‍ ചുറ്റിലുമുണ്ടെന്നും, നാം ചെയ്യുന്നതൊന്നും ശരിയല്ലെന്ന് അവരോതികൊണ്ടേയിരിക്കുന്നതിന് ചെവികൊടുത്ത് നാം എല്ലാതരത്തിലും ഈ നന്മയെ എന്നെങ്കിലും കൈവിടുമെന്നും. എങ്കിലും ഒരു വഴിയെന്‍ങ്കിലും നമ്മെ സഹായിക്കാറാകുമാകട്ടേയെന്നുമുള്ള അവരുടെ ഉള്ളുരുകിയുള്ള പ്രാര്‍ഥനയുടെ ഫലം ആകാം ഇതെല്ലാം.
ഭാഗീകമായി ദഹിച്ച ഭക്ഷണപദാര്‍ഥങ്ങളാണ് ബാക്ടീരിയാകള്‍ക്ക് പെറ്റു പെരുകാന്‍ സഹായിക്കുന്നെതിനാല്‍, ചില എന്‍സൈംസ് ചേര്‍ത്ത് വെളിച്ചെണയെ ദഹിച്ചതിനുതുല്യമാക്കിയുള്ള പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമാണിതെന്നതിനാല്‍, ഇത് തള്ളിക്കളയാന്‍ പറയുന്നവര്‍ കുറവാകാം.
ദഹനവ്യവസ്ഥക്ക് സഹായകമായവയെ നിലനിറുത്തി , അവക്ക് ഹാനീകാരകമായ
സൂക്ഷ്മാണുക്കളേ മാത്രം നശിപ്പിക്കാന്‍ ത്രാണിയുള്ള നമ്മടെ വെളിച്ചെണ്ണയറിവുകള്‍ എത്ര മഹത്വമുള്ളതെന്നറിയുക. ഈ കഴിവുകളുള്ള വെളിച്ചെണ്ണ വരുംകാലത്ത് ഭക്ഷണത്തിനായും സൗന്ദര്യസംരക്ഷണ വസ്തുക്കള്‍ക്കായും, ടൂത്ത് പേസ്റ്റിനും ഹെയര്‍ ഓയിലിനും ഒക്കേയായി എല്ലാ കെമിക്കല്‍ സൊലൂഷന്‍സിനും പകരക്കാരനായി മാറുന്നതിനാല്‍, അത് നമ്മുടെ തെങ്ങ് കൃഷിക്കാര്‍ക്കും കേരളത്തിനും ഒരു രാഷ്ട്രീയക്കാരനും താങ്ങ് വില പ്രഖ്യാപിച്ചില്ലെങ്കിലും താങ്ങായിമാറുമെന്നുറപ്പാണ്.
ഒരു സ്പൂണ്‍ നിറയേ പരിശുദ്ധവെളിച്ചെണ്ണയായ വെന്ത വെളിച്ചെണ്ണയൊ വെര്‍ജിന്‍ കോക്കനട്ട് ഓയിലോ, രാവിലേ വെറും വയറ്റില്‍, വായില്‍ കൊണ്ട് പത്തിരുപതു മിനിറ്റുകള്‍ക്ക് ശേഷം തുപ്പിക്കളയുന്നത് വായിന്റെ ആരോഗ്യത്തിനത്യുത്തമമെന്ന്. ചില ആധുനീകര്‍ പറഞ്ഞുതുടങ്ങി, സ്വന്തമായി വെളിച്ചെണ്ണ ടൂത്ത് പേസ്റ്റുണ്ടാക്കാന്‍. അതിന് വേണ്ടതിത്ര മാത്രം. നൂറ്റിയിരുപതോളം മില്ലീലിറ്റര്‍ വെളിച്ചെണ്ണയും, നാല്പതു മില്ലീ ലിറ്റര്‍ ബേക്കിങ് സോഡായും, പത്തുമുപ്പതു തുള്ളി പെപ്പര്‍മിന്റ് എസ്സെന്‍ഷ്യല്‍ ഓയിലും ചേര്‍ത്താല്‍ ആര്‍ക്കും വീട്ടില്‍ തന്നെ അത്തരം പേസ്റ്റുണ്ടാക്കാനാകുമെന്നും.

No comments:
Post a Comment