- ::: 
കരിങ്കൂവളംസാധാരണയായി ജലാശയങ്ങളിലും, വയൽപ്രദേശങ്ങളിലും കണ്ടുവരുന്നു.ഇതിൻ്റെ നീല നിറത്തിലുള്ള പൂവുകൾ മനോഹരമാണ്. പൂവും ഇലയും, കിഴങ്ങും ഔഷധ യോഗ്യങ്ങളാണ് ,അപസ്മാര രോഗികൾക്ക് ഇത് സമൂലം ഇടിച്ചു പിഴിഞ്ഞ നീരിൽ, വയമ്പും, ശംഖുപുഷ്പത്തിൻ വേരും, വെള്ള കൊട്ടവും ,കല്ക്കത്തിനരച്ച് പശുവിൻ നെയ്യും, പാലും ചേർത്ത് നെയ്യരിച്ച് പൂർവ്വ വൈദ്യ ഗുരുക്കൻമാർ നൽകാറുണ്ടായിരുന്നു.ഇതിൻ്റെ കിഴങ്ങ് അരച്ചെടുത്ത് മഞ്ചട്ടിയും, രാമച്ചവും പൊടിച്ചതും വെളിച്ചെണ്ണയും സമം എള്ളെണ്ണയും ചേർത്ത് മെഴു പാകത്തിൽ കാച്ചിയരിച്ച് തേച്ചു കുളിച്ചാൽ ശരീരത്തിൻ്റെ ചുട്ടു നീറ്റലും, അസ്വസ്തതകളും മാറും. കിഴങ്ങ് ഒരു രാത്രി പുളിച്ച മോരിൽ ഇട്ടു വച്ചിരുന്ന് അടുത്ത രാത്രി എടുത്ത് അരച്ച് ഉള്ളം കാലിൽ പുരട്ടിയാൽ ഉറക്കമുണ്ടാകും, കാലിൻ്റെ പുകച്ചിൽ മാറുകയും ചെയ്യും;
കരിങ്കൂവളം മറ്റൊരു തരം കൂടിയുണ്ട്, അനുഭവ ഗുണത്തിൽ നല്ലത് ഇതാണ്. അതു കൊണ്ട് ചെറിയ കരിങ്കൂവളമെന്ന് ചില സ്ഥലങ്ങളിൽ വിളിക്കുന്നതിന് ഗുണമില്ല; എന്നല്ല.
No comments:
Post a Comment