"എന്താ ഈ ചോദിക്കുന്നത്...? പെട്രോള്‍ വണ്ടിയിലല്ലേ ഒഴിക്കുന്നത്...ഞങ്ങള്‍ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് നല്ല ഒന്നാംതരം ബേബി ഓയില്‍ കൊണ്ടല്ലേ..."
"ആഹാ...എങ്കില്‍ ആ കുപ്പിയുടെ മറുപുറം ഒന്ന് വായിച്ചു നോക്കൂ....ഒന്നും വായിക്കാന്‍ പറ്റുന്നില്ലല്ലേ...ശ്രദ്ധിച്ചു നോക്കൂ...എന്താണ് എഴുതിയിരിക്കുന്നത്..?"
ഈ ബേബി ഓയിലുകളുടെയെല്ലാം ബേസ് ഓയില്‍ മിനറല്‍ ഓയില്‍ ആണ് എന്നാണ് അവിടെ എഴുതിയിരിക്കുന്നത്...
എന്താണീ മിനറല്‍ ഓയില്‍...?
ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കുമ്പോള്‍ ഗ്യാസും, പെട്രോളും, മണ്ണെണ്ണയും പോലെ കിട്ടുന്ന ഒരു ഉത്പന്നമാണ് ഹൈഡ്രോകാര്‍ബണ്‍ സംയുക്തമായ മിനറല്‍ ഓയിലും. ഇന്ന് വ്യാപകമായി ഭക്ഷ്യ എണ്ണകളില്‍ മായമായി ചേര്‍ക്കപ്പെടുന്ന ഇത് പാരഫിന്‍ ഓയില്‍ എന്ന് കൂടി അറിയപ്പെടുന്നു....ഈ മിനറല്‍ ഓയിലില്‍ കുറച്ചു സുഗന്ധംകൂടി ചേര്‍ത്താല്‍ ബേബി ഓയിലായി....!!!
തൊലിപ്പുറമെ ഉപയോഗിക്കുന്നതിനോ, വയറ്റില്‍ എത്തിപ്പെടാന്‍ ഒരിക്കലും അനുവദിക്കാനോ ആകാത്ത ഇത്തരം ബേബി ഓയിലുകള്‍ നമ്മള്‍ കുഞ്ഞിന്‍റെ ദേഹത്ത് തടവുമ്പോള്‍ നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന തലച്ചോറ്, നാഡീവ്യൂഹങ്ങള്‍, മറ്റു അവയവങ്ങള്‍ എന്നിവയിലേക്ക് ഇവ ആഗീരണം ചെയ്യപ്പെടുകയും കാലക്രമേണ പല അസ്വസ്ഥതകള്‍ക്കും കാരണമാകുകയും ചെയ്യുന്നു. കൂടാതെ, കയ്യില്‍ കിട്ടുന്നതെന്തും വായില്‍ കൊണ്ടുപോകുന്ന ശീലമുള്ള കുട്ടികളില്‍, ഈ മിനറല്‍ ഓയില്‍ വയറ്റില്‍ എത്തിപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഒരുതരം പോഷണവും ശരീരത്തിന് നല്‍കാത്ത, വളരെ ദോഷകരമായി കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം മിനറല്‍ ബേബി ഓയിലുകളെ, കുട്ടികളെ ശ്രദ്ധയോടെ നോക്കുന്ന ശിശുരോഗവിദഗ്ദര്‍ ഒരിക്കലും ശുപാര്‍ശ ചെയ്യുന്നില്ല എന്നും നമ്മള്‍ അറിഞ്ഞിരിക്കുക.
എന്നാല്‍, നമ്മള്‍ മോഡേന്‍ ആയപ്പോള്‍ കാലസ്മൃതിയില്‍ മറഞ്ഞുപോയ ഒരു വിശിഷ്ട ഉത്പന്നമായിരുന്നു നമ്മുടെ മുന്‍ തലമുറ കുഞ്ഞുങ്ങളെ തേച്ചുകുളിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന, തേങ്ങാപ്പാലില്‍ നിന്നും എടുക്കുന്ന ഉരുക്ക് വെളിച്ചെണ്ണ...തികച്ചും പ്രകൃതിദത്തവും, പോഷകസമൃദ്ധവും ആയ വിശിഷ്ട എണ്ണ...മുലപ്പാലിനോളം തന്നെ വിശിഷ്ടമായ ഒന്ന്...മുലപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും, മോണോഗ്ലിസറൈഡുകളും അടങ്ങിയത് ...ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉള്ളതും ഉരുക്ക് വെളിച്ചെണ്ണയിലാണ്. അതുകൊണ്ടുതന്നെ, കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന സാധാരണ അസുഖങ്ങളെയെല്ലാം പടിക്ക് പുറത്തു നിര്‍ത്താനും, നല്ലൊരു ടോണിക് ആയി വായില്‍ തൊട്ടുകൊടുക്കാനുമെല്ലാം ഇത് ഉപയോഗിച്ചിരുന്നു...ശിശുക്കളുടെ ചര്‍മ്മകാന്തിക്ക് ഇതിനെക്കാള്‍ നല്ലൊരു എണ്ണയില്ല...
നമ്മള്‍ കൈവിട്ടുകളഞ്ഞ ഒരു നന്മയെ തിരികെ കൊണ്ടുവരാനുള്ള ഒരു ശ്രമമാണ് ഈ ഉരുക്ക് വെളിച്ചെണ്ണ...മനംമയക്കുന്ന പരസ്യത്തിന്‍റെ അകമ്പടിയോടെ വരുന്ന ഒട്ടും മൂല്യമില്ലാത്ത മിനറല്‍ ഓയിലിന് ബഹുരാഷ്ട്ര കമ്പനികള്‍ അമിത വില ഈടാക്കുമ്പോള്‍, തികച്ചും ന്യായമായ വിലയ്ക്ക് ഒരു വിശിഷ്ട ഉത്പന്നമാണ് നിങ്ങളുടെ കൈകളിലേക്ക് എത്തുന്നത്. തേങ്ങാപ്പാലില്‍ നിന്നും വേര്‍തിരിച്ച്, യാതൊരുവിധ രാസപദാര്‍ത്ഥങ്ങളും ചേര്‍ക്കാതെ, തേച്ചുകുളിപ്പിക്കാന്‍എണ്ണയായും, ഉള്ളില്‍ കൊടുക്കാന്‍ ഒരു ടോണിക് ആയും ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഉത്പന്നം...
കഴിഞ്ഞ നൂറ്റാണ്ടിൽ കുറേക്കൂടി സൂക്ഷ്മമായി പറഞ്ഞാൽ ഏകദേശം 50 വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു എണ്ണയാണ് വെളിച്ചെണ്ണ. അതിന് പിന്നിൽ ഏതെങ്കിലുമൊരു മലയാളിയുണ്ട് എന്ന് ആരും കരുതുന്നില്ല. പക്ഷേ, അറിഞ്ഞോ, അറിയാതെയോ നമുക്കേവർക്കും ഈ പാപത്തിൽ പങ്കുണ്ടെന്ന് പറഞ്ഞാൽ അത് തെറ്റാകില്ല. അമ്മയുടെ മുലപ്പാലിൽ അടങ്ങിയിട്ടുള്ള ലാറിക് ആസിഡ് എന്ന പോഷകഘടകത്തോട് സമാനമായ മദ്ധ്യശൃംഖല കൊഴുപ്പ് അമ്ലമാണ് വെളിച്ചെണ്ണയുടേയും രൂപം. എണ്ണകളെ പ്രധാനമായും ദീർഘ ശൃംഖല കൊഴുപ്പ് അമ്ലങ്ങൾ , മദ്ധ്യശൃംഖല കൊഴുപ്പ് അമ്ലങ്ങൾ എന്നിങ്ങനെ രണ്ടായി, അതിന്റെ രൂപഘടന അനുസരിച്ച് തരംതിരിച്ചിരിക്കുന്നു. വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പ് 92 ശതമാനത്തോളം അടങ്ങിയിട്ടുള്ളതായും അതിൽ 60 ശതമാനത്തോളം മേൽസൂചിപ്പിച്ച മദ്ധ്യശൃംഖല കൊഴുപ്പ് അമ്ലങ്ങളാണെന്നും പഠനങ്ങൾ തെളിയിക്കുന്നു. ഇതിൽ 50 ശതമാനത്തോളം മുലപ്പാലിലേതു പോലെ ലാറിക് അമ്ലം എന്ന ഘടകത്താലും നിർമ്മിക്കപ്പെട്ടിരിക്കുന്നു.
മനുഷ്യശരീരത്തിലെ രോഗപ്രതിരോധശേഷിയെ നിലനിർത്താനും ഈ കൊഴുപ്പിനുള്ള കഴിവ് വളരെ വലുതാണ്. കൂടാതെ ഈ ഘടകത്തിന് ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ, ആന്റി പ്രോട്ടോസോവൽ ഗുണവിശേഷങ്ങൾ ഉള്ളതായും തെളിയിക്കപ്പെട്ടുണ്ട്.
വെളിച്ചെണ്ണയുടെ ഒരു സവിശേഷത, ഇതിന്റെ ഘടന മദ്ധ്യശൃംഖല കൊഴുപ്പ് അമ്ലമാകയാൽ ദഹനത്തിനായി പാൻക്രിയാറ്റിക് ലിപ്പെയ്സ് തുടങ്ങിയ ഘടകങ്ങൾ ആവശ്യമില്ല എന്നതാണ്. കൂടാതെ ആഹാരത്തിലുള്ള വെളിച്ചെണ്ണയുടെ അംശം എളുപ്പത്തിൽ കരളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. മറ്റ് എണ്ണകളും കൊഴുപ്പുകളും ദഹനവ്യവസ്ഥയിൽ ആമാശയം തുടങ്ങി സഞ്ചരിച്ച് അന്തർകലകളിൽ ആഗിരണം ചെയ്യപ്പെട്ടശേഷം മാത്രമേ കരളിൽ എത്തിച്ചേരുന്നുള്ളുവേന്ന് കാണാം. ഇതിനിടയിൽ ആവശ്യത്തിലധികം ആഗിരണം ചെയ്യപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്. എന്നാൽ വെളിച്ചെണ്ണ അതിന്റെ പ്രത്യേക സവിശേഷതയാൽ പോർട്ടൽ വെയിനിലൂടെ കരളിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും കൂടുതൽ ഊർജ്ജദായകമാവുകയും ചെയ്യുന്നു.
വെളിച്ചെണ്ണയുടെ പ്രധാന ഔഷധഗുണങ്ങൾ
പ്രധാനമായും അനാവശ്യമായി ട്രാൻസ്ഫാറ്റുകൾ ഉത്പാദിപ്പിക്കുന്നില്ല എന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ വെളിച്ചെണ്ണയുടെ ഉപയോഗത്താൽ രക്തത്തിലെ നല്ല കൊഴുപ്പിന്റെ അളവ് കൂടുകയും മോശമായ കൊഴുപ്പിന്റെ അളവ് കുറയുകയും ചെയ്യുന്നു.
വെളിച്ചെണ്ണ ഉപാപചയ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനാൽ ശരീരത്തിൽ അമിതകൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കാൻ സഹായിക്കുന്നു. മാത്രവുമല്ല പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കുന്നു. വെളിച്ചെണ്ണ ദഹിച്ച് ആഗിരണം ചെയ്യപ്പെടാനായി പാൻക്രിയാറ്റിക് ലിപ്പെയ്സ് ആവശ്യമില്ല എന്നതിനാൽ പാൻക്രിയാസിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുകയും അതിലൂടെ പ്രമേഹം നിയന്ത്രിക്കുവാനും സഹായിക്കുന്നു. ആന്റിവൈറൽ, ആന്റി ബാക്ടീരിയൽ ഗുണവിശേഷം ഉള്ളതിനാൽ ആന്തരികമായി ഉണ്ടാകുന്ന പല രോഗങ്ങളും ചെറുക്കാൻ വെളിച്ചെണ്ണയുടെ ഉപയോഗം സഹായിക്കുന്നു. ഉദാഹരണമായി ഹെലികോബാക്ടർ പെയിലോറി എന്ന ബാക്ടീരിയയാൽ ഉണ്ടാകുന്ന നീണ്ടുനിൽക്കുന്ന ആമാശയവ്രണത്തിന് പാൽവെളിച്ചെണ്ണ 15 മില്ലിവീതം രണ്ടുനേരം തുടർച്ചയായി 3 മാസം കുടിയ്ക്കുക മാത്രം മതിയാകും.
തൊലിപ്പുറത്തുണ്ടാകുന്ന വട്ടച്ചൊറി, ഫംഗൽ ഇൻഫെക്ഷൻ തുടങ്ങി പലരോഗങ്ങൾക്കും വെളിച്ചെണ്ണ പുറമേ തിരുമ്മിയാൽ മതിയാകും.
ഹൈപ്പോ തൈറോയിഡിസം എന്ന, തൈറോയിഡിന്റെ പ്രവർത്തനത്തെ ഉദ്ദേീപിപ്പിക്കുന്ന ഹോർമോണിന്റെ അളവ് കൂടിയുണ്ടാകുന്ന രോഗത്തിന് മുൻപറഞ്ഞതുപോലെ വെറും വയറ്റിൽ വെളിച്ചെണ്ണ കുടിക്കുന്നത് വളരെ നല്ലതാണ്.
വായ്നാറ്റം എന്ന അവസ്ഥയിൽ പല്ല് തേച്ചതിനുശേഷം 15 മില്ലി വെളിച്ചെണ്ണ വായിൽ കവിൾ കൊള്ളുന്നത് ഉത്തമമായ ചികിത്സയാണ്.
മുടികൊഴിച്ചിൽ മാറാൻ വെളിച്ചെണ്ണ പ്രത്യേകിച്ച് വെർജിൻ വെളിച്ചെണ്ണ തലയിൽ തേച്ച് കുളിയ്ക്കുന്നത് മാത്രം മതിയാകും. ഔഷധഎണ്ണകൾ ധാരാളം പറയുന്നുണ്ടെങ്കിലും വെർജിൻ വെളിച്ചെണ്ണ മാത്രം ഉപയോഗിച്ചാൽ മതി. 100 ശതമാനം ഫലപ്രദമായ ഗുണം കിട്ടും.
കുട്ടികൾക്കുണ്ടാകുന്ന എല്ലാവിധ ത്വക്ക് രോഗങ്ങൾക്കും വെർജിൻ വെളിച്ചെണ്ണ പുറമേ തിരുമ്മുന്നത് വളരെ സവിശേഷമാണ്. പണ്ടുകാലങ്ങളിൽ പുറമേ ഉണ്ടാകുന്ന വ്രണങ്ങൾക്കും, മുറിവുകൾക്കും പച്ചവെളിച്ചെണ്ണ പുറമേ തിരുമ്മുക പതിവായിരുന്നു. കാലം മാറിയതോടെ ഇവയെല്ലാം പുതിയ ക്രീമുകൾക്ക് വഴിമാറി.
വെർജിൻ വെളിച്ചെണ്ണ സ്ഥിരമായി പുറത്ത് പുരട്ടിക്കുളിക്കുന്നത് അകാലജര (ത്വക്കിന്റെ ചുളിവ്) ഒഴിവാക്കാൻ സഹായിക്കുന്നു.
വെളിച്ചെണ്ണയ്ക്ക് ധാരാളം സവിശേഷതകളുണ്ട്. പഴയകാലത്തെപ്പോലെ അതുപയോഗിക്കുന്നതിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല.
കടപ്പാട്: ഡോ. ജെ. ഹരീന്ദ്രൻ നായർ
തിരുവനന്തപുരം
Mob: 9526060900, 9037545434
No comments:
Post a Comment