കരിം തുമ്പ - ::: ലഭ്യത കുറഞ്ഞു കൊണ്ടിരിക്കുന്ന ഔഷധസസ്യം. ഇക്കാലത്ത്
പലരേയും ശല്യം ചെയ്യുന്നതലയിലെ താരണത്തിന് സിദ്ധഔഷധം. നീല അമരിയിലയും,
കരിന്തുമ്പയും,തെങ്ങിൻ പൂക്കുലയും.
ഇടിച്ചു പിഴിഞ്ഞ നീരിൽ വെള്ള കൊട്ടം അരച്ച് ചേർത്ത് എണ്ണകാച്ചിയെടുത്ത്
തലയിൽ തേച്ചാൽ താരനും പോകും; മുടി വളരുകയും ചെയ്യും.കുട്ടികൾക്കുണ്ടാവുന്ന
ചൊറിചിരങ്ങുകൾക്ക് കരിന്തുമ്പസമൂലം ഇടിച്ചു പിഴിഞ്ഞ നീരിൽ സമം
തേങ്ങാപ്പാലും വെളിച്ചെണ്ണയും ചേർത്ത് കാച്ചിയ രി ച്ചത് തലയിലും ദേഹത്തും
തേച്ചു കുളിക്കാം.'മഞ്ഞപ്പിത്ത ചികിത്സയിൽ കണ്ണിൻ്റെ മഞ്ഞനിറം മാറാൻ ക രി
ന്തുമ്പ അരച്ച് തലയിൽ തളം വെക്കാറുണ്ട്. ഗോമൂത്രം തിളപ്പിച്ച് തണുത്ത തിനു
ശേഷം കരിന്തുമ്പ സമൂലം അരച്ച് ചേർത്ത് വെയിലത്ത് വെച്ച് വറ്റിച്ച്
ഉണക്കിപൊടിച്ച പൊടി ചെറുനാരങ്ങ നീരിൽ ചാലിച്ച് പുരട്ടിയാൽ ചൊറിച്ചിലോടു
കൂടിയ ചുണങ്ങു മാറും.'

ഫോട്ടോ വിടുമോ
ReplyDelete