Saturday, 19 September 2015

അവസാനത്തെ ആണിയും അടിച്ച്,അവസാന വെടിയും പൊട്ടിക്കുന്നു.
ചർച്ച്‌ വൈൻ.......
നന്നായി പഴുത്ത കറുത്ത മുന്തിരി 10 kg.മുന്തിരിയിൽ നന്നായി വിഷം അടിക്കുന്ന ഒരു പഴവർഗം ആണെന്ന മുന്നറിയിപ്പ് ആദ്യമേ തരുന്നു.ഒരു വലിയ പാത്രത്തിൽ വെള്ളം ചൂട്‌ ആക്കി കുറച്ച് ഉപ്പുകല്ല് അതിൽ ലയിപ്പിക്കുക.മുന്തിരി അടർത്തി നന്നായി ആ വെള്ളത്തിൽ മുക്കി കുറഞ്ഞത്‌ രണ്ടു മണിക്കൂർ എങ്കിലും വെക്കുക.ശേഷം നന്നായി കഴുകി എടുക്കുക.പഞ്ചസാര 7.500kg.മുന്തിരിയിൽ ഇരുപത് ലിറ്റർ തിളപ്പിച്ച്‌ ആറിയ വെള്ളം ഒഴിക്കണം. 7കിലോ പഞ്ചസാര അതിലേക്ക് ഇടുക.പച്ചമരുന്നു കിട്ടുന്ന അങ്ങാടികടയിൽ ചെന്ന് പറഞ്ഞാൽ വൈൻ ഇടാനുള്ള ചില പച്ചമരുന്ന് കൂട്ട് വൈദ്യൻ തരും.ചതകുപ്പ,നറുനീണ്ടി,അങ്ങനെ കുറെ കിടുമണ്ടിക്കകൾ.അത് മുന്തിരിയിൽ ഇടണം.ഒരു പൈൻആപ്പിൾ പഴുത്തത്തിന്റെ പകുതി ചെറുതായി ഞ്ഞുരുക്കി ഇടുക .അഞ്ചുപാളയൻ കോടൻ പഴം കണ്ടിച്ച് ഇടുക.നാല് നാടൻകോഴിമുട്ട പൊട്ടിച്ച് ഒഴിക്കുക.അരക്കിലോ പഞ്ചസാര അടുപ്പിൽ വെച്ച് ഉരുക്കിഎടുക്കുക.അത് നല്ല ബ്രൌണ്‍ കളർആയി കിട്ടും.അതും മുന്തിരിയിൽ ചേർക്കണ.25ഗ്രാം ഏലക്ക,15 ഗ്രാം ഗ്രാമ്പു,ഒരു പതിനഞ്ചു ഗ്രാം കറുവപ്പട്ട എന്നിവ നന്നായി പൊടിച്ചു ചേർക്കണം.ഇത്രയും ആയാൽ വൈനിനുള്ള സാധങ്ങൾ ആയി ഇവയെല്ലാം നന്നായി കൂട്ടിയോജിപ്പിക്കണം.അവസാനം ജൈവ ദേവൻ അനുവദിക്കുന്നു എന്ന് ഉത്തമ ബോധ്യം ഉള്ളവർ മാത്രം ഒരുകുപ്പി വിലകുറഞ്ഞ റം (×××) വാങ്ങി വായിൽ ഒഴിക്കാതെ വൈൻ പാത്രത്തിൽ തന്നെ കൃത്യമായി ഒഴിക്കണം.വൈൻ കഴിച്ചാൽ ചെവി ചൂട്‌ ആകണം എന്നുള്ളവർ മാത്രം ആ മരുന്ന് ഉപയോഗിച്ചാൽ മതിയാകും.അതൊക്കെ അവരവരുടെ ഇഷ്ടം.
ഇനി നന്നായി ഒരു മരക്കമ്പ് കൊണ്ട് വലതു വശത്തേക്ക് മാത്രം ചുറ്റിച്ച് ഇളക്കുക.എല്ലാ ദിവസവും രാവിലെയോ വൈകുന്നെരമോ ഒരേ സമയത്ത് ഇളക്കുവാൻ ശ്രദ്ധിക്കണം.അങ്ങനെ 21 ദിവസം ഇളക്കണം. 21 മത്തെ ദിവസം നല്ലൊരു വെള്ള തുണിയിൽ മുന്തിരി പിഴിഞ്ഞ് എടുക്കണം.ചണ്ടി കളയാം.നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത്‌,മറ്റൊരു 21 ദിവസം സൂര്യപ്രകാശം കൊള്ളാതെ ഇരുട്ടുള്ള മുറിയിൽ സൂക്ഷിക്കനം.യാതൊരു കാരണവശാലും ഇളകാൻ ഇടയാകരുത്.അങ്ങനെ നമ്മുടെ വീര്യം ഉള്ള മുന്തിരി വൈൻ റെഡി.ഈ കുറിപ്പ് അനുസരിച്ച് വൈൻ ഉണ്ടാക്കുന്നവർ കഴിക്കുന്നതിനു മുമ്പ് ഇതു പറഞ്ഞു തന്ന ആൾക് ഒരു കുപ്പി കൊടുത്താൽ സർവവിധ ഐശ്വര്യവും വീര്യവും കിട്ടുന്നത് ആണ് .
(പറയുമ്പോൾ എല്ലാം പറയണമല്ലോ ഇതെന്നെ പഠിപ്പിച്ചത് എന്റെ മമ്മി,(ഭാര്യയുടെ അമ്മ ) ആണേ,മമ്മി ഈ വൈൻ ഉണ്ടാക്കി ഒരു കുപ്പി 400 രൂപക്ക് ആണ് വിൽക്കുന്നത്.എന്തോരം ഉണ്ടെങ്ങിലും വിറ്റുപോകുന്നു.നേരത്തെ ഓഡർ കൊടുത്താൽ മാത്രമേ കിട്ടാറോള്ളൂ.താല്പര്യം ഉള്ളവർക്ക് നല്ലൊരു വരുമാന മാർഗം കൂടി ആണ് വൈൻ നിർമ്മാണം.തമിഴ് നാട്ടിൽ ചില സീസണിൽ മുന്തിരി കിലോക്ക് പതിനഞ്ചു രുപാക്ക് വരെ കിട്ടും,തോട്ടത്തിൽ നിന്നും.പേശിയാൽ ചിലപ്പോൾ പത്തുരൂപയ്ക്കും കിട്ടും.ആർകെങ്ങിലും താല്പര്യം ഉണ്ടെങ്കിൽ ഞാൻ ഒരു കാരണവശാലും അന്വേഷിക്കില്ല.ആരെങ്ങിലും രക്ഷപെട്ടു പോയാലോ???എങ്ങനെ സഹിക്കും????)

No comments:

Post a Comment