Sunday, 13 September 2015

വെള്ളപോക്ക്

ഹൃദ്രോഗം അല്ലാതെ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന നെഞ്ചു വേദന, വെള്ള പോക്ക് , ജോയിന്റുകളില്‍ ഉണ്ടാകുന്ന വേദന , ഗര്‍ഭാശയ ബലഹീനം ,ക്ഷീണം ഇവകള്‍ക്ക് ഇത് ചെയ്തു കഴിച്ചു നോക്കാം .
1. മുരിങ്ങ പൂ - 50 ഗ്രാം
2. മുരിങ്ങയുടെ തളിര്‍ ഇല - 50 ഗ്രാം
3. ശുദ്ധമായ പശുവിന്‍ നെയ്യ് - ആവശ്യത്തിനു
4. റാഗി പൊടി - (മുത്താറി , കുവരക് , പഞ്ഞ പുല്‍ എന്നും പേരു)- ആവശ്യത്തിനു
ചെയ്യണ്ട വിധം :-
റാഗി പൊടിച്ചത് അല്പം വെള്ളം നനച്ചു പുട്ട് പൊടി പോലെ നനച്ചു എടുക്കുക . നെയ്യ് ഒരു പാത്രത്തില്‍ ഒഴിച്ച് അതില്‍ മുരിങ്ങ പൂ , മുരിങ്ങ ഇല ഇട്ടു വഴറ്റുക , അതില്‍ നനച്ചു വെച്ച റാഗി പൊടി ചേര്‍ത്തു നല്ലവണ്ണം ഇളക്കി യോജിപ്പിച്ച് ചെറുതായി വേവിക്കുക . അടിയില്‍ പിടിക്കാതിരിക്കാന്‍ ഇളക്കണം . സ്ത്രീ രോഗങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കുമ്പോള്‍ ഇതില്‍ ഉപ്പു, തേങ്ങാ , പനച്ചക്കര ഇവകള്‍ ചേര്‍ക്കാന്‍ പാടില്ല .

പുരുഷന്മാര്‍ക്ക് ഇത് ബലത്തെ കൊടുക്കുന്നതും നെഞ്ചിനു ബലം കൊടുക്കുന്നതും ആണ് . പനം ചക്കര ,തേങ്ങാ ഇവകള്‍ ചേര്‍ക്കാം .ദിവസം ഒരു ഉരുള മാത്രം കഴിച്ചാല്‍ മതി . രാവിലെയോ വൈകുന്നേരമോ കഴിക്കാം
ആണ്‍ കുട്ടികള്‍ക്ക് ഇത് ദിവസവും ഒരു ഉരുള വീതം കൊടുത്താല്‍ അവര്‍ക്ക് ശരീര ബലം കൂടും .
പെണ്‍കുട്ടികള്‍ക്ക് ഒരു ഉരുള വീതം ദിവസവും കൊടുക്കാം .അവര്‍ക്ക് ഗര്‍ഭാശയ രോഗങ്ങള്‍ ഉണ്ടാകില്ല . ആരോഗ്യം ഉണ്ടാകും .
൧.മുരിങ്ങ പൂ ,
2. മുരിങ്ങയുടെ തളിരില
3. പാകം ചെയ്ത കൂട്ട്

No comments:

Post a Comment