ഇതൊരു ദിവ്യൗഷധമാണെന്ന് എന്റെ അനുഭവത്തിലൂടെ മനസ്സിലായി. നമ്മുടെ കരളിനെ ബാധിക്കുന്ന ഏത് രോഗത്തെയും പൂർണ്ണമായും സുഖപ്പെടുത്താനുള്ള കഴിവ് കീഴാർ നെല്ലിക്കുണ്ട്. നല്ല ഭംഗിയും ഓമനത്വവുമുള്ള ഒരു സസ്യം, പണ്ട് കാലത്ത് നമ്മുടെ നാട്ടിൽ സർവ്വസാധാരമായി കണ്ടു വന്നിരുന്ന സസ്യമാണിത്, തൊഴിലുറപ്പിന്റെ പേരിൽ നടത്തുന്ന പ്രകൃതി വിരുദ്ധ പ്രവർത്തനത്തിന്റെ ഫലമായി നമ്മുടെ പരി സരത്തു നിന്നും നിരവധി അമൂല്യ ഔഷധ സസ്യങ്ങൾ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന കൂട്ടത്തിൽ കീഴാർ നെല്ലിയും പതുക്കെ പതുകെ നാശത്തിലേക്ക്.
* മഞ്ഞപിത്തം *
1, ഈ രോഗം മാറാൻ കീഴാർ നെല്ലി സൂലം ഒരു നാടൻ നെല്ലിക്കയുടെ വലുപ്പത്തിൽ അരച്ചെടുത്ത് ഒരു ഇളനീർ വെള്ളത്തിൽ ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക, ശേഷം ശരീരം അനങ്ങാതെ മലർന്ന് കിടക്കുക അരമണിക്കൂർ നേരം. തുടർച്ചയായി 14 ദിവസം. മഞ്ഞപിത്തം എത്ര കൂടിയ അളവിലായാലും സുഖപ്പെടും. എരിവ്, പുളി, ഉപ്പ്, കൊഴുപ്പ്, മധുരം ,മത്സ്യം, മാംസം . പൂർണ്ണമായും പഥ്യം പാലിച്ചിരിക്കണം .
2, പല്ലിന്റെ ബലക്ഷയം മാറാൻ.
കീഴാർ നെല്ലി ദിവസവും സമൂലം വായിലിട്ട് ചവച്ച് തുപ്പുക, ഇങ്ങനെ കുറച്ച് ദിവസം ചെയ്യുകയാണെങ്കിൽ പൂർണ്ണമായും സുഖപ്പെടും.
3, പ്രമേഹം മാറ്റാൻ
കീഴാർ നെല്ലി വേരൊഴിച്ച് 10 ഗ്രാം സ്ഥിരമായി കഴിച്ചു വന്നാൽ പ്രമേഹം മാറും.
മരുന്ന് കഴിക്കും മുമ്പ് വയറിളക്കുക, സസ്യാ ആഹാരിയായി മാറുക, നാടൻ സാധനങ്ങൾ മാത്രം ഉപയോഗിച്ച് പല്ല് തേയ്കുക. ഏത് രോഗവും മാറും നാം പഥ്യം പാലിക്കുക എല്ലാ അർത്ഥത്തിലും.
No comments:
Post a Comment