Wednesday, 23 September 2015

പേരയില

. പേരയിലയിട്ട് തിളപ്പിച്ച വെള്ളമുപയോഗിച്ച് തല മസാജ് ചെയ്യുന്നതും തല കഴുകുന്നതും മുടി കൊഴിച്ചില്‍ തടായന്‍ നല്ലതാണ്.
2. പേരയില അരച്ച് കുഴമ്പു രൂപത്തിലാക്കി തലയില്‍ തേയ്ക്കുന്നത് താരനകറ്റാന്‍ ഉത്തമമാണ്.
3. പേരയില കൊണ്ടുള്ള ഹെയര്‍ പായ്ക്ക് മുടിയുടെ അറ്റം പിളരുന്നതും തടയും. ഈ പായ്ക്കില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുന്നതും നല്ലതാണ്. പായ്ക്കിട്ട ശേഷം ഇളംചൂടുള്ള വെള്ളം കൊണ്ടു മുടി കഴുകാം.
4. ശിരോചര്‍മത്തിലെ വരള്‍ച്ചയും ചൊറിച്ചിലും മാറ്റാന്‍ പേരയില നല്ലതാണ്. പേരയില ചതച്ചു പിഴിഞ്ഞ് നീരെടുത്ത് തലയില്‍ പുരട്ടുകയോ പേരയില വെള്ളം ഉപയോഗിച്ച് തല കഴുകുകയോ ചെയ്യാം.
5. മുടിയ്ക്ക് തിളക്കം നല്‍കുന്നതിനും മുടി വേരുകള്‍ക്ക് ബലം നല്‍കുന്നതിനും പേരയില നീര് നല്ലതാണ്.
6. പേരയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുടി കഴുകുന്നത് എണ്ണമയം കുറയ്ക്കാന്‍ സഹായിക്കും

No comments:

Post a Comment