Saturday, 19 September 2015

(ഇഞ്ചി വൈൻ)

Ginger wine

ആവശ്യമുള്ള സാധനങ്ങൾ
ഇഞ്ചി 500gm
ഉണക്ക മുന്തിരി 400gm
വറ്റൽ മുളക് 5
യീസ്റ്റ് 1 teaspoon
Orange വലുത് 2
ചെറുനാരങ്ങ 2
പച്ച പപ്പായ തൊലി അര പപ്പായയുടേത്
പഞ്ചസാര 1 kg
വെള്ളം 2.5 ലിറ്റർ
ഇഞ്ചി കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ് ചതച്ച് മാറ്റി വെക്കുക ഓരഞ്ചും നാരങ്ങയും പിഴിഞ്ഞ് juice മാറ്റി വയ്ക്കുക
പഞ്ചസാര , ഇഞ്ചി , ഉണക്ക മുന്തിരി വറ്റൽ മുളക് എന്നിവ ഒരു വലിയ പാത്രത്തിൽ വെള്ളമൊഴിച്ച് അതിലിട്ട് ചൂടാക്കുക ( ഇളം തീയിൽ ഒരു മണിക്കൂർ വേവിക്കുക ) വെള്ളം പകുതിയായി വറ്റുമ്പോൾ മാറ്റിവെച്ച juice ഇതിലേക്ക് ഒഴിച്ച് തണുപ്പിക്കുക, തണുത്ത്ശേഷം അതിലേക്ക് പപ്പായ തൊലിയും ഈസ്റ്റും ചേർത്ത് ഇളക്കുക 7 ദിവസം വായുകടക്കാത്ത ഭരണിയിൽ അടച്ച് വെക്കുക ദിവസം ഇളക്കി കൊടുക്കണം 7 ദിവസത്തിന് ശേഷം അരിച്ചടുക്കുക ഇത് മറ്റൊരു പാത്രത്തിൽ മാറ്റി 15 ദിവസം കഴിയുമ്പോൾ ഉപയോഗിക്കാം
Note ; ഇത് ചെറിയ അളവിൽ മാത്രം ഉപയോഗിക്കുക
വിശപ്പില്ലായ്മ, അരുചി, വായു കോപം, ദഹനക്കുറവ് എന്നിവയ്ക്ക് മരുന്നായും ഉപയോഗിക്കുന്നു.

No comments:

Post a Comment