മഞ്ഞുകാല ഒറ്റമൂലികൾ.
1) വാതരോഗങ്ങൾ》വാതരോഗങ്ങൾക്ക് സാധ്യതയുളള കാലമാണ് മഞ്ഞുകാലം. വാതരോഗങ്ങൾ ഉളളവർക്ക് രോഗം കൂടുകയും ചെയ്യും. വാതരോഗികൾ കൊട്ടംചുക്കാദി തൈലമോ, മുറിവെണ്ണയോ പുറത്ത് തേച്ച് പിടിപ്പിച്ച ശേഷം ചൂട് കൊടുക്കുന്നത് നല്ലതാണ്.

2) ഫംഗസ് ബാധ》തണുപ്പ് കാലത്ത് പലതരത്തിലുളള ഫംഗസ് ബാധ കണ്ടുവരുന്നു.
തുടകൾക്കിടയിലെ ഭാഗം, വിരലുകൾക്കിടയിലെ ഭാഗം എന്നിവിടങ്ങളിലാണ് ഫംഗസ്
കാണപ്പെടുന്നത്. ശുചിത്വമാണ് ഫംഗസ്സിനെ പ്രതിരോധിക്കാനുളള മാർഗ്ഗം.
അടിവസ്ത്രം ശുചിയായിരിക്കണം. ഗുഹ്യഭാഗത്ത് നനവുതട്ടാതെ വേണം അടിവസ്ത്രം ഉപയോഗിക്കാൻ. ഫംഗസ് ബാധ ഉണ്ടെങ്കിൽ ഗോപാത്മജാദി വെളിച്ചെണ്ണ ഉപയോഗിക്കാം.
3) ടോൺസ് ലൈറ്റിസ്》 ടോൺസ് ലൈറ്റിസ് ഉളളവർക്ക് മഞ്ഞുകാലം അത്ര നല്ലതല്ല. ടോൺസ് ലൈറ്റിസ് ഉളളവർ മുയൽച്ചെവിയൻ എന്ന സസ്യം സമൂലമെടുത്ത് ഉപ്പും കൂട്ടി അരച്ചശേഷം തൊണ്ടയിൽ പുരട്ടുക. തണുത്ത ആഹാരം കഴിക്കാതിരിക്കുക.
4) ഉപ്പൂറ്റി വിണ്ട് കീറുക》ഉപ്പൂറ്റി വിണ്ട് കീറുന്നതാണ് തണുപ്പ് കാലത്തെ മറ്റൊരു പ്രശ്നം. മൈലാഞ്ചി അരച്ച് കാലിൽ പുരട്ടിയ ശേഷം അരമണിക്കൂർ കഴിഞ്ഞ് ഉപ്പിട്ട ചൂടുവെളളത്തിൽ കഴുകി കളയുക.
5) ചുണ്ട് വിണ്ട് കീറൽ》 ഉപ്പൂറ്റിയെപ്പോലെ തണുപ്പ് കാലത്തെ മറ്റൊരു പ്രശ്നമാണ് ഇത്. വെണ്ണ ഇടയ്ക്കിടെ ചുണ്ടിൽ പുരട്ടുക. ധാരാളം വെളളം കുടിക്കുകയും വേണം.
6) താരൻ》തണുപ്പ് കാലത്ത് താരൻ കൂടുന്നു. ചെമ്പരത്തി ഇല അരച്ച് തലയിൽ തേച്ച ശേഷം പത്ത് മിനിട്ട് കഴുകി കളയുന്നത് താരനകറ്റാൻ നല്ലതാണ്.

No comments:
Post a Comment