വയൽച്ചുള്ളി - :: കോകിലാക്ഷം, പ്ലീഹ ശത്രു, ഇക്ഷുര, എന്നൊക്കെ സംസ്കൃതനാമങ്ങളുള്ളവയൽച്ചുള ്ളിഈർപ്പമുള്ള
പ്രദേശങ്ങളിലും, വയൽ പ്രദേശങ്ങളിലും സാധാരണയായിക്കണ്ടു വരുന്നു.ഇതിൻ്റെ
കാണ്ഡത്തിൽ ചെറിയ മുള്ളുകൾ കാണാം. മുള്ളുകൾ ഇല്ലാത്ത ഒരിനം ചെടി ഇതേപോലെ
കാണപ്പെടുന്നുണ്ട്. മൊട്ടു സൂചി പോലെയുള്ള മുള്ളുകൾ കാണപ്പെടുന്നതിനെയാണ്
വയൽച്ചുള്ളിയായി എടുക്കേണ്ടത്.ഇതിൻ്റെ വേര്, തണ്ട്, ഇല, വിത്ത് ,{സമൂലവും}
ഔഷധ യോഗ്യമാണ്. വയൽച്ചുള്ളിവേര് കഷായം
വെച്ച് തേൻ ചേർത്ത് കഴിക്കുന്നത് രക്തം വർദ്ധിച്ച് വിളർച്ച മാറ്റുവാൻ
നന്ന്. വയറിളക്കത്തിന് വയൽച്ചുള്ളിയരി മോരിൽ അരച്ച് ചേർത്ത് കഴിക്കുന്നത്
കൊണ്ട് ശമനമുണ്ടാകും, വയൽച്ചുള്ളി വിത്തും. നായ്കുരുണ പരിപ്പും,
അമുക്കുരവും പൊടിച്ച് തേനും, നെയ്യും; ചേർത്ത് കഴിക്കുന്നത് ശുക്ല
വർദ്ധനവിന് നന്ന്, വയൽ ചുള്ളിസ മൂലം ഉണക്കിപ്പൊടിച്ച പൊടി ഒരു ടീസ്പൂൺ ഒരു
ഗ്ലാസ്സ് തിളച്ച വെള്ളത്തിൽ ചേർത്ത് ഒരു രാത്രി വെച്ചിരുന്ന് കാലത്ത്
സേവിക്കുന്നത്, ഉള്ളം കാൽപുകച്ചിലിനും, സർവ്വാംഗനീരിനും
,ശമനമുണ്ടാക്കും:മൂത്രാശയ രോഗങ്ങൾക്കും നന്ന്. പ്രമേഹരോഗികൾക്ക് ഇതിൻ്റെ
അളവ് കുട്ടി ദാഹശമനിയായി ഉപയോഗിക്കാം.

No comments:
Post a Comment