Friday, 8 January 2016

ചേsവളളി

ചേsവളളി - ::: വെഷവള്ളി, നീർ വളളി, എന്നൊക്കെ അറിയപ്പെടുന്നു. കാട്ടരുവികളിലെ പാറപ്പുറങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ചേടവള്ളിയിൽ കട്ടിയുള്ള മുള്ളുകൾ ഉണ്ട് മുള്ളുകൾ കൊണ്ട് മുറിവുണ്ടായാൽ, പെട്ടെന്ന് തന്നെ പനിയുണ്ടാവുകയും മുറിവ് പഴുത്താൽ ഉണങ്ങാൻ പ്രയാസവുമാണ്;വാളൻപുളിയില പോലെയുള്ള ഇതിൻ്റെ ഇലയും, തേങ്ങ ചിരവിയതും കൂട്ടി അരച്ചുപുരട്ടിയാൽ മുറിവ് വേഗത്തിൽ ഉണങ്ങും; ഇതിൻ്റെ വേര് അരച്ച് നിഴലത്ത് ഉണങ്ങി പൊടിച്ച് തേങ്ങാപ്പാലിൽ ചാലിച്ച് നെറുകയിൽ തളം വെച്ചാൽ, തലവേദനക്ക് ശമനമുണ്ടാവുകയും, സുഖനിദ്രയുണ്ടാക്കുകയും ചെയ്യും. ഇല മോരിൽ ചേർത്തരച്ച് പുരട്ടുന്നത് പഴുതാര വിഷത്തിന് നന്ന്.

No comments:

Post a Comment