Saturday, 9 January 2016

അക്രാവ്

അക്രാവ്:::: എരിപ്പച്ച, പല്ലുവേദനച്ചെടി, കുപ്പ മഞ്ഞൾ, കടുപർണ്ണി, എരിയ വള്ളി, മഞ്ഞപ്പച്ച, എന്നൊക്കെ പ്രാദേശീകമായും,കട് വി, സു കഷ്ട, പശു മോഹിക, ഹരിത മഞ്ജരി, എന്ന് സംസ്കൃതത്തിലും, വാനമുകളൈ' എന്ന് തമിഴിലും അറിയപ്പെടുന്ന അക്രാവ് നനവാർന്ന പ്രദേശങ്ങളിലും, വഴിയോരങ്ങളിലും, കൃഷിയിടങ്ങളിലും, കള സസ്യമായിക്കാണപ്പെടുന്നു.ചെറു മഞ്ഞക്കട്ടപ്പൂക്കൾ മൊട്ടു പോലെ കാണപ്പെടുന്നു.പല കാലത്തും ,തിരിച്ചറിയലിൽതെറ്റിദ്ധരിക്കപ്പെട്ട ഔഷധങ്ങളിൽ ഇതിനെയും ഉൾപ്പെടുത്താം, വേനപ്പച്ചയെന്ന സസ്യത്തിന്റെ ഇളം മഞ്ഞ പൂവുള്ള സങ്കരയിനം അക്രാവിനോട് സാദൃശ്യമുള്ളതാണ്.അക്രാവിന്റെ പൂവിന് നല്ല എരിവും, തിരുമ്മിയാൽ പുളി മാങ്ങയുടേയോ, മഞ്ഞളിന്റേയോ കൂടിക്കലർന്ന ഗന്ധമുണ്ടാവും, ചവച്ചരച്ചാൽ നാവിനും, ചുണ്ടിനും, പൊള്ളിയത് പോലെയും മരവിപ്പും അനുഭവപ്പെടും.:
കാസശ്വാസ ഹരി തീക്ഷ്ണാ പിത്ത രക്തപ്രദൂഷിണീ ,അനാഹ ഗുന്മ ശൂലാർശ്ശോ ഹന്ത്രീ ഹരിത മഞ്ജരി - :
ഇത് കാസശ്വാസങ്ങളെ നശിപ്പിക്കും, തീക്ഷ്ണമാണ്, രക്തത്തെയും, പിത്തത്തെയും ശുദ്ധീകരിക്കും, ഗുന്മം, വേദന, അർശ്ശസ് ഇ വകളെ മാറ്റുമെന്ന് പൂർവ്വ വൈദ്യ ഗുരുക്കൻമാർ പറയുന്നു.
ഇതിന്റെ പൂക്കുല കഷായമാക്കി കവിൾകൊള്ളുന്നത് മോണപഴുപ്പിനും, നീരിനും ,ശമനമുണ്ടാക്കും. ഇലയും പൂവും തണ്ടും കൂടി
താടിയെല്ലിന്റ നീരിനും വേദനക്കും അരച്ചിടുന്നത് നന്ന്.പൂ കടിച്ചുപിടിക്കുകയോ അരച്ച് കുഴമ്പു രൂപത്തിൽ പല്ലിന്റെ ദ്വാരത്തിൽ വെക്കുകയോ ചെയ്യുന്നത് പല്ലുവേദനക്ക് ഉടൻ ആശ്വാസമുണ്ടാക്കും.
മുറിവുകളിൽ അരച്ച് വെച്ചാൽ വേഗത്തിലുണങ്ങും.സമൂലം എടുത്ത്, ചിറ്റരത്തയും, വയമ്പും, കുരുമുളകും, മല്ലിയും ചേർത്ത് കഷായമാക്കി സേവിച്ചാൽ വാത ജ്വരത്തിനും, കഫ ദോഷങ്ങൾക്കും, വായുവിൻ ഗതി മാറ്റത്തിനും. ശമനമുണ്ടാക്കും. കൂടാതെ രുചിയെ ഉണ്ടാക്കുന്നതുമാണ്.

No comments:

Post a Comment