Sunday, 4 October 2015

ചുമ

കുരുമുളക് – 10 ഗ്രാം, തിപ്പലി – 20 ഗ്രാം, ജീരകം – 60 ഗ്രാം : ഇവ ഉണക്കി ശീലപ്പൊടിയാക്കി, 6 പിടി ചിറ്റാടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞ നീരും ചേര്‍ത്ത്, ഇരുമ്പു ചീനച്ചട്ടിയില്‍ വറ്റിച്ചെടുക്കുക. ഉണങ്ങിയ ശേഷം സമം തൂക്കം പനങ്കല്‍ക്കണ്ടം ചേര്‍ത്തു പൊടിച്ചു സൂക്ഷിക്കുക. രാവിലെയും വൈകിട്ടും ഈ ഔഷധം ചുണ്ടക്കാപ്രമാണം ചെറുതേനില്‍ മര്‍ദ്ദിച്ചു കൊടുത്താല്‍ ശ്വാസവും കാസവും മാറും.ആടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് (സ്വരസം) ഒരു ടീസ്പൂണ്‍ അത്രയും തന്നെ തേനും ചേര്‍ത്ത് ദിവസം മൂന്നു നേരം കഴിച്ചാല്‍ ചുമയും രക്തപിത്തവും ശമിക്കും.
ആടലോടകം സമൂലം കഷായം വെച്ച്, ദിവസം രണ്ടു നേരം 25 മില്ലി വെച്ചു കഴിച്ചാല്‍ ചുമയും രക്തപിത്തവും ശമിക്കും. ഇതേ കഷായം രക്താര്‍ശസ്, രക്താതിസാരം എന്നിവയ്ക്കും നല്ലതാണ്. കഷായം ഉണ്ടാക്കുന്ന വിധം പഴയ പോസ്റ്റുകളില്‍ പല തവണ പറഞ്ഞതാണ്.
പച്ച ആടലോടകം സമൂലം പറിച്ചെടുത്ത് വൃത്തിയാക്കിയത് 900 ഗ്രാം, തിപ്പലി 100 ഗ്രാം,
900 ഗ്രാം പച്ച ആടലോടകവും (സമൂലം) 100 ഗ്രാം തിപ്പലിയും ചതച്ചു രണ്ടു ലിറ്റര്‍ വെള്ളത്തില്‍ വെന്ത് ഒരു ലിറ്ററാക്കി വറ്റിച്ച്, 250 ഗ്രാം നെയ്യ് ചേര്‍ത്തു കാച്ചിക്കഴിക്കുന്നത് ചുമ, രക്തം കലര്‍ന്നു കഫം തുപ്പല്‍, ഉരഃക്ഷതം എന്നിവയില്‍ ഫലപ്രദമാണ്. ഇതേ കഷായം ക്ഷയരോഗത്തിനും നല്ലതാണ്.
ആടലോടകത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ചന്ദനം അരച്ചു ചേര്‍ത്ത്, 15 മില്ലി വീതം ദിവസം രണ്ടു നേരം സേവിച്ചാല്‍ രക്തപിത്തവും രക്തം കലര്‍ന്നു കഫം തുപ്പലും ശമിക്കും.
ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേനും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ ചുമ മാറും. ഒരു നേരം ഒരു ടീസ്പൂണ്‍ വെച്ച് ദിനം മൂന്നു നേരം വരെ കഴിക്കാം. ഈ ഔഷധം ആസ്ത്മയ്ക്കും അത്യന്തം ഉത്തമമാണ്

No comments:

Post a Comment