ഏപ്രിലിൽ കായ് വന്ന തണ്ടിന്റെ അറ്റങ്ങൾ മുറിച്ചുമാറ്റാം. ഒക്ടോബറിൽ
വശങ്ങളിൽനിന്നു പൊട്ടുന്ന മുളകൾ മുറിച്ചുകളയാം. എങ്കിലേ മുന്തിരി
പൂക്കുകയുള്ളൂ. രണ്ടാമത്തെ പ്രൂണിങ്ങിൽ കാലിവളവും മ്യൂറിയേറ്റ് ഒാഫ്
പൊട്ടാഷും യൂറിയയുമൊക്കെ തരാതരംപോലെ നൽകണം. കൊമ്പു കോതാതെ ഇലകള്‍
തിങ്ങിയാൽ മിൽഡ്യൂ എന്ന ഫംഗസ് ബാധയുണ്ടാകാം.
മുന്തിരികൊണ്ടു വൈനുണ്ടാക്കാനറിയാം ശ്വേതയ്ക്ക്. തിളയ്ക്കുന്ന വെള്ളത്തിൽ ഗ്രാമ്പൂ പട്ടയും ഇഞ്ചി ചതച്ചതും ചാലിച്ച് അതില്‍ പഴുത്ത മുന്തിരി കഴുകി വൃത്തിയാക്കിയിടും. ഒരു കിലോ മുന്തിരിക്കു രണ്ടു കിലോ പഞ്ചസാര ഒരു നാരങ്ങ പിഴിഞ്ഞതും എന്ന തോതിൽ ചേർക്കും.
തിളച്ചു കഴിഞ്ഞാൽ മിശ്രിതം തണുപ്പിച്ച് മൺപാത്രങ്ങളിൽ നിറച്ച് തുണികൊണ്ടു കെട്ടി വയ്ക്കും. ദിവസവും ഉണങ്ങിയ തവി ഉപയോഗിച്ച് ഇളക്കും. മൂന്നാഴ്ച പിന്നിടുമ്പോൾ ഒരു പിടി മുളപ്പിച്ച ഗോതമ്പ് ചേർക്കാം.

No comments:
Post a Comment