Thursday, 29 October 2015

ഒറ്റമൂലികള്‍

21 അഗ്നി മാന്യം--കരിബിന്‍നീര് ചെറുനാരങ്ങ നീരും ചേര്‍ത്തുകഴിക്കുക
22 ആമാശയം വിര്‍ക്ക കരള്‍ തലച്ചോര്‍ എന്നിവയെശക്തിപ്പെടുത്തു വാന്‍ --കരിബിന്‍നീരും ഇഞ്ചി നീരും ചേര്‍ത്തു കഴിക്കുക
23 തൊണ്ട വീക്കത്തിന്--ചെഞ്ചീരനീര്‍ചവച്ചിറക്കുക
24 പല്ലുകളില്‍ വിടവ് ഉണ്ടാകാതിരിക്കാന്‍---ചെഞ്ചീര പതിവായി കഴിക്കുക
25 കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുക,ത്വക്കിന്‍റെആരോഗ്യത്തിനും ,മൂത്ര-സംബന്ധമായഅസുഖത്തിനും ,അമിതമായക്ഷീണം, നാഡി ദൌര്‍ലഭ്യത്തിനും-----ചീരക്കറി പതിവായി രണ്ടാഴ്ച കഴിക്കുക
26 അരുചി ,മലബന്ധം ,ദഹനക്കേട്‌----ചീര ഇടിച്ചുപിഴിഞ്ഞ് കരിപ്പെട്ടി ചേര്‍ത്തു കഴിക്കുക
27ത്വക്ക് രോഗങ്ങള്‍ക്ക്----കറുകയും മഞ്ഞളും അരച്ചുപുരട്ടുക
28 അധിക ദാഹത്തിന് --- കറുകയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക
29 മൂക്കില്‍ കൂടി രക്തം വരുന്നതിനു --കറുക ഇടിച്ചു പിഴിഞ്ഞ നീര് പാല്‍ ചേര്‍ത്തു സേവിക്കുക ,കറുക നീര് മൂക്കില്‍ ഇറ്റിക്കുക --നസ്യം ചെയ്യുക
30 ജ്വരത്തിന് --ചെറുള അരച്ച് ഇള നീര്‍ ചേര്‍ത്തു കുടിക്കുക
31മൂത്ര തടസത്തിന് --ചെറുള കത്തിച്ച് ഭസ്മം വെള്ളത്തില്‍ കലക്കി കുടിക്കുക
32വിളര്‍ച്ചക്ക് --ചെരുളയും കടുക്കയും അരച്ച് പച്ചപ്പലില്‍ ചേര്‍ത്തു കുടിക്കുക
33 കണ്ണിലെ അസുഖത്തിന് --പുവ്വാന്‍കുറുന്തലും ചന്ദനവും പാലില്‍ ചതച്ചിട്ട് ആ പാല്‍ കണ്ണില്‍ ഇറ്റിക്കുക
34 പനിക്ക് ---പുവാന്‍കുറുന്തല്‍ അരച്ച് പാലില്‍ചേര്‍ത്തു കഴിക്കുക
35ചെങ്കണ്ണിന് --പുവാം കുറുന്തല്‍ ചതച്ച് മുലപ്പാലില്‍ ഇട്ട് ആപാല്‍ കണ്ണില്‍ ഇറ്റിക്കുക
36അര്‍ശ സിന് ---എള്ളും കൈയ്യോന്നിയും അരച്ച് വെണ്ണയില്‍ സേവിക്കുക -
37 കരള്‍ രോഗത്തിന് ---കൈയ്യോന്നി നീര് രണ്ടു സ്പൂണ്‍ മൂന്ന് നേരം 7 മുതല്‍ 11 ദിവസം വരെ സേവിക്കുക
38തലമുടി വളര്‍ച്ചക്ക്കയ്യുണ്ണി യില നീര് തലയില്‍ തേക്കുക
39 വയറിളക്കത്തിന് --മുക്കുറ്റിചാര് മോരില്‍ കലക്കി കുടിക്കുക
40 മുറിവ് ഉണങ്ങാന്‍ --മുക്കുറ്റിയില അരച്ച് മുറിവില്‍ വച്ചുകെട്ടുക
മുത്തശ്ശി പറഞ്ഞത് ---500 മൊഴികള്‍
81 ത്വക് രോഗങ്ങള്‍ക്ക്--നറൂനീണ്ടികഷായംവച്ച് കഴിക്കുക,
82 മൂത്രക്കല്ലിന്--നറൂനീണ്ടി ചതച്ച് പാല്കാച്ചികുടിക്കുക
83 ശരീരത്തിലെ അത്യുഷ്ണത്തിന്--നറൂനീണ്ടി ചതച്ചുനീരെടുത്ത്അരഗ്ലാസ്സ് വീതംകുടിക്കുക
84 ശരീരബലഹീനതക്ക്---നറൂനീണ്ടി കഷായം പാലുംതേനും ചേര്‍ത്തു കഴിക്കുക
85 വിര്‍ണങ്ങള്‍ക്ക്--നറൂനീണ്ടി ഇരട്ടിമധുരം ഇവ എണ്ണയില്‍ ചാലിച്ച് പുരട്ടുക
86 ചര്‍ദ്ദിക്ക് ---തഴുതാമ അരച്ച് പാലില്‍ സേവിക്കുക
87 ഉളുക്കിന് --തഴുതാമ ഉമ്മത്തിന്‍ നീരില്‍ അരച്ച് പുരട്ടുക
88 യുവത്വം നിലനിര്‍ത്താന്‍ --മുപ്പത് ഗ്രാം തഴുതാമ വേര് അരച്ച് പാലില്‍ കലക്കി ഒരു മാസം കഴിക്കുക
89 കരള്‍ രോഗങ്ങള്‍ക്ക് --തഴുതാമ ഇല പതിവായി കറി വച്ച് കഴിക്കുക
90 മുട്ടിലെ നീരിന്ന് --ഉമ്മത്തിന്‍റെ കായ പിളര്‍ന്ന് എള്ള് നിറച്ച് അമിര്‍തിന്‍റെ ഇലകൊണ്ട്‌ പൊതിഞ്ഞ് ,പാലില്‍പുഴുങ്ങി വെണ്ണ ചേര്‍ത്ത് അരച്ച് പുരട്ടുക
91 നീരിന്ന് --ഉമ്മത്തിലയും ഇന്തുപ്പും കൂടി അരച്ച് പുരട്ടുക
92 ഉളുക്കിന് --ഉമ്മത്തിന്‍റെ കായക്കുള്ളിലെ അരി കളഞ്ഞ് തേങ്ങാ -പ്പീര നിറച്ച് ചിറ്റഅമിര്‍തിന്‍റെ ഇലകൊണ്ട്‌ പൊതിഞ്ഞ് തേങ്ങാപ്പാലില്‍ പുഴുങ്ങി വെണ്ണയും ചെഛെല്യവും കൂട്ടി അരച്ച് പുരട്ടുക
93 വയറ്റില്‍ ഉണ്ടാകുന്ന അസുഖത്തിന് ---ആവണക്കിന്‍റെ വേര് പാല് കാച്ചി അരിച്ച് സേവിക്കുക
94 വാതത്താല്‍ ഉണ്ടാകുന്ന വേദനക്ക് ---ആവണക്കിന്‍റെ കുരു പാലില്‍ അരച്ച് പുരട്ടുക
95 കാഴ്ചക്കുറവിന്ന് --ആവണക്കിന്‍റെ ഇല കണലില്‍ വറുത്ത് കഴിക്കുക
96 മലബന്ധത്തിന് ---ആവണക്കെണ്ണ ഒരൌണ്‍സ് കഴിക്കുക --അധികമായാല്‍ ചെറുനാരങ്ങ നീര് കൊടുക്കുക
97 ശ്വാസ സബന്ധമായ എല്ലാ അസുഖത്തിനും --കരിനൊച്ചിയില നീര് കഴിക്കുക
98 അതിസാരത്തിന് --കരിനൊച്ചിയില ,ചിറ്റമിര്‍ത്ഇല ,തുളസിയില ,സമം ചേര്‍ത്ത് കഷായം വച്ച് രണ്ടു നേരം കഴിക്കുക
99 നടുവിന്ന് വേദന ---കരിനൊച്ചിനീരും ആവണക്കെണ്ണയും ചേര്‍ത്ത് കാച്ചി പുരട്ടുക
100 പ്രമേഹത്തിന് ---ഒരുപിടി തൊട്ടാവാടി സമൂലം ഇടിച്ച് പിഴിഞ്ഞ് അല്‍പ്പം തേനും വെള്ളവും ചേര്‍ത്ത് കഴിക്കുക

No comments:

Post a Comment