Wednesday, 21 October 2015

തേന്‍ നല്ലിക്ക

My Honey Amla...
Amala-"തേന്‍ നല്ലിക്ക"
Amala-ആവശ്യമുള്ള സാധനങ്ങള്‍
Amala-"നല്ലിക്ക അര kg"
Amala-"ഗ്രാമ്പൂ 5 എണ്ണം"
Amala-"തേന്‍ ആവശ്യത്തിന്"..
me- എല്ലാം എടുത്തു...തേന്‍ ഏകദേശം 900 ml കയ്യിലുണ്ട്.....

Amala- "നെല്ലാക്കാ കഴുകി തുടച്ച് വൃത്തിയാക്കി കുരു കളഞ്ഞ് എടുക്കുക..."
me- എടുത്തു...
Amala-" ഗ്രാമ്പൂ ഒന്ന് ചതച്ചെടുക്കുക..."
me- എടുത്തു...
Amala- "ഒരു നല്ല കണ്ണാടി ജാര്‍ എടുത്ത് അതില്‍ നെല്ലിക്കാ നന്നായി അടുക്കി വെക്കുക..."
me- ഇട്ടതിനു ശേഷം ഒന്ന് കുലുക്കി പിന്നെ സ്പൂണ്‍ കൊണ്ട് അമര്‍ത്തിവെച്ചിട്ടുണ്ട്...
Amala- "ആവശ്യത്തിന് തേന്‍ എടുത്ത് അതില്‍ എതച്ച ഗ്രാമ്പൂ ഇട്ട് ജാറില്‍ ഒഴിക്കുക നെല്ലിക്ക മുങ്ങാന്‍ പാകത്തിന് ഒഴിക്കുക..."
me- 750 ml ഒഴിച്ചു...കൂടുതല്‍ ആയപ്പോള്‍ നെല്ലിക്ക ഇതാ പൊങ്ങി കിടക്കുന്നു..
Amala- "വായു കടക്കാത്ത രീതിയില്‍ അടക്കുക 45 ദിവസത്തിന് ശേഷം ഉപയോഗിക്കുക"
"Note ; ദിവസം ഒന്ന് കഴിക്കുന്നത് രോഗ പ്രതിരോദ ശക്തി കൂട്ടാന്‍ സഹായിക്കുന്നു"
me- ഇനി 45 ദിവസം കഴിയട്ടെ..ഡിസംബര്‍ 5 നു ശേഷം അനുഭവം പറയാം..
ദയവായി കാത്തിരിക്കുക...
ഇത് Amala Reju എനിക്ക് വേണ്ടി നടത്തിയ ഒരു phone-in കുക്കിംഗ്‌ ക്ലാസ് ആണ്..Study Material കൂടെ വെക്കുന്നു...

No comments:

Post a Comment