Thursday, 26 March 2015

ഒരൊറ്റ മൂലി മതി ഒരു ജീവിതം മാറിമറിയാന്‍…. heart emoticon
*******************************************************************
രമണിക്കും, അയിഷക്കും, വേലായുദനും പറയാനുള്ളത് കാന്‍സറില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ടതിന്റെ കഥയാണ്. പലരും കിമോതെറാപ്പിയും റെഡിയെഷനും കഴിഞ്ഞ് എല്ലാവരും ഉപേഷിച്ചവരുമാണ്.
കാന്‍സര്‍ വന്ന്‍ നേരാവണ്ണം എഴുന്നേറ്റു നില്‍ക്കാന്‍ പോലും ആകാതെ മെലിഞ്ഞു തോലിഞ്ഞുള്ള അസ്ഥികൂടങ്ങള്‍, വയനാട്ടിലെ തിരുനെല്ലി അമ്പലത്തിനു അടുത്തുള്ള വെള്ളന്‍വൈദ്യരുടെ ക്ലിനിക്കിലെ സ്ഥിരം കഴ്ചയാണ്. എന്നാല്‍ ഇതൊന്നും ഒരു കൂസലും ഇല്ലാതെ വൈദ്യര്‍ ചികിത്സ തുടങ്ങും. ആദിവാസി ഡോക്ടറായ വെള്ളന്‍ ഉള്‍കാടുകളില്‍ നിന്നും ശേഖരിക്കുന്ന പച്ചില്ലകളും വേരുകളും ഇടിച്ച് പിഴിഞ്ഞുള്ള ദ്രാവകവും, പൊടിയുമാണ് മരുന്ന്‍. മരുന്ന്‍ കഴിക്കുന്ന സമയത്ത് ചില പത്യങ്ങള്‍ തുടരണം, ചില ഭഷ്യവസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടിവരും. അതൊഴിച്ചാല്‍ എല്ലാം സാധാരണപോലെ…
മറ്റു ചികിത്സയ്ക്കുശേഷം തന്‍റെ അടുത്ത് വരുമ്പോള്‍ രോഗം മാറാന്‍ സമയം എടുക്കുമെന്ന്‍ വൈദ്യര്‍ പറയുന്നു.

ചികിത്സ കഴിയുമ്പേഴേക്കും ഒട്ടുമിക്കവരും പൂര്‍ണ്ണ ആരോഗ്യവാന്‍മാരായി വരുന്ന കാഴ്ച്ചയാണ് കാണാറുള്ളത്, പലരും സമ്മാനങ്ങളുമായി വന്ന്‍ വൈദ്യരോട് നന്ദി പറയുന്ന കാഴ്ച സര്‍വസാദാരണ്മാണ്.
വൈദ്യര്‍ കാന്‍സര്‍ മുതല്‍ ഡയബെട്ടിക്സ് വരെ ചികിത്സിച്ച് മാറ്റിയിട്ടുണ്ട്. കുറിച്ചി സമുദായത്തില്‍ ഉള്ള വെള്ളന്‍ വൈദ്യര്‍ തലമുറയായി കിട്ടിയ ഈ ചികിത്സാ രീതി രഹസ്യമാക്കിയില്ലെങ്ങില്‍ മരുന്നിനു ഫലമുണ്ടാവുകയില്ല എന്ന്‍ ഉറച്ചു വിശ്വസിക്കുന്നു.
ഇന്ത്യയുടെ പലഭാഗത്തു നിന്നും വിദേശത്തു നിന്നും രോഗികള്‍ എത്താറുണ്ട്. അതില്‍ ഫിലിം സ്റ്റാര്‍സ് മുതല്‍ കായികതാരങ്ങള്‍വരെ ഉള്‍പ്പെടും.
ഇതുപോലെ തന്നെ പ്രശസ്തനായ കേളു വൈദ്യരും തിരുനെല്ലിക്കടുത്ത് കാട്ടികുളതാണ്. തളര്‍ന്നു കിടക്കുന്നവരെയും, ത്വക്ക് രോഗിക്കള്‍ക്കും അത്താണിയാണ് കേളു വൈദ്യര്‍. നടന്‍ ജഗതി ശ്രീകുമാര്‍ അപകടത്തിനുശേഷം കേളുവൈദ്യരുടെ അടുത്ത് ചികിത്സിക്കാന്‍ ശ്രമിച്ചിരുന്നു, കിടത്തി ചികിത്സിക്കാന്‍ സൗകര്യം ഇല്ലാത്തതുകൊണ്ട് അവസാന നിമിഷം മാറ്റുവായിരുന്നു.
ഒരാഴ്ച്ചയില്‍ ഏകദേശം 1500ഓളം രോഗികളെയാണ് ചികിത്സിക്കുന്നത്, ചികിത്സിച്ചു മാറ്റുന്നതു കേട്ടരിഞ്ഞ് ആളുകള്‍ ഇവിടേക്ക് എത്തുന്നു.
എല്ലാ ആഴ്ചയും ശരിയായ മരുന്നിനുവേണ്ടി ഒന്നോ രണ്ടോ ദിവസം വരെ ഉള്‍കാടുകളില്‍ താമസികേണ്ടി വരാറുണ്ടെന്നു കേളു വൈദ്യര്‍ പറയുന്നു.
വെക്തമായ ലിഘിതങ്ങളോ, റിക്കോടോ ഇല്ലാത്ത ഈ ചികിത്സാ രീതി പഴയ തലമുറയില്‍നിന്നും പഠിച്ചെടുക്കാന്‍ കൊല്ലങ്ങള്‍ വേണ്ടിവന്നു എന്ന്‍ വൈദ്യര്‍ പറയുന്നു.
Address: Vellan Vaidyar, Near Thirunelli Temple, Manathavadyi, Wayanad.
Ph: 04935 210403, 9447361732 (Monday Holiday)

No comments:

Post a Comment