Wednesday, 22 April 2015

തര്ജമിച്ചു പ്രബുദ്ധരാവുക. ഇന്ഗ്ലിഷ്
വേഗം പഠിക്കുക
ROME was not built in a day.
രോമം ഒരു ദിവസം കൊണ്ട് മുളയ്ക്കില്ല.
Beware the fury of a patient man
രോഗിയായ മനുഷ്യന് പൂരി കൊടുക്കരുത്.
patience is a virtue.
രോഗികള് ഒന്ന് വിറച്ചു.
Even the prayers of an ant reach heaven.
ഒരു അമ്മായിയുടെ പ്രാര്ത്ഥന പോലും
സ്വര്ഗത്തു എത്തും.
Never let the sun go down on your anger.
ഗോഡൌണില് വച്ച് മകനോട് നിങ്ങളുടെ
ദേഷ്യം കാണിക്കരുത്.
The good die young.
1. നല്ലവര് ചെറുപ്പത്തിലേ ഡൈ
ചെയ്യും.
2. ചെറുപ്പം ആകാന് നന്നായി ഡൈ
ചെയ്യണം.
Honesty is the best policy.
പോലീസിനോട് സത്യം പരയുന്നതാണ്
നല്ലത്.
Cheats never prosper.
ചിട്ടിക്കാര് ഒരിക്കലും ഗുണം
പിടിക്കില്ല.
A loaded wagon makes no noise.
ലോഡുമായി വാഗമണ്ണിലേക്ക്
പോവുമ്പോള് ഒച്ച പാടില്ല.
Anytime means no time.
എപ്പോഴായാലും മീനുകള്ക്ക് ഒരിക്കലും
സമയം കിട്ടാറില്ല.
A good husband makes a good wife.
ഒരു നല്ല ഭര്ത്താവ് ഭാര്യയെ നന്നായി
മേയ്ക്കുന്നു.
Do unto others as you would do unto you
താന് ആരാണെന്നു തനിക്കു
അറിയില്ലെങ്കില്‍ താന് എന്നോട്
ചോദിക്ക് താന് ആരാണെന്ന്.
A man is as old as he feels
വികാരം ഉള്ള ആണുങ്ങള് പെട്ടെന്നു
വയസാവും.
An ounce of discretion is worth a pound of wit
പൌണ്ട് വിറ്റ് ഒരു ഔണ്സ് എങ്കിലും
അടിക്കുന്നവന് തുലഞ്ഞു പോകും..
A penny saved is a penny gained
ഒരു പെണ്ണിനെ സേവിച്ചാല്
അവളെതന്നെ കിട്ടും.
It is never too late to mend
മെന്റല് ആവാന് വലിയ താമസം ഇല്ല..
Robbing Peter to pay Paul
റോബിനും പീറ്ററും പോളിന് പണം
കൊടുക്കാനുണ്ടായിരുന്നു.
Spare the rod and spoil the child
റോഡ് ഒഴിഞ്ഞു കിടന്നാല് പിള്ളേരു
വഷളാവും.
All is fish that comes in the net
മീന്പിടുത്തം ഇന്റെര്നെറ്റിലും വരും.
Beauty is in the eyes of the beholder
കണ്ണുകളിലാണ് ഷെയര് ഹോള്ഡര്മാരുടെ
സൌന്ദര്യം.
Buy a pig in a poke
പന്നിയെ വാങ്ങുന്നവന്റെ കാര്യം
പോക്കാണ്
A chicken and egg question.
ഒരു മുട്ടയും കോഴിയെ ചോദ്യം
ചെയ്യില്ല.

No comments:

Post a Comment