Thursday, 23 June 2016

ഹൃദ്രോഗം.

ഇന്നത്തെ പാരമ്പര്യ വൈദ്യം: ഹൃദ്രോഗം.
യൌവ്വനക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ പലര്‍ക്കും ഉള്ള ഒരു പ്രശ്നം ഹൃദ്രോഗം. ആധുനിക ജീവിത ശൈലീ രോഗങ്ങളില്‍ പെടുന്നതും ദീര്ഘ കാലം ആധുനികന്റെ ചികിത്സ തേടാന്‍ നിര്ബന്ധിതനായി തീരുന്ന ഒരു രോഗം. മത്സ്യ മാംസ ബേക്കറി സാധനങ്ങള്‍ ആധുനിക കോഴി മുട്ട (ഹോര്മോണ്‍ കൊടുത്ത് മുട്ട ഇടീക്കുന്ന പരിപാടി) പാക്കെറ്റ് പാല്‍ ഇവകള്‍ ഒഴിവക്കുന്നതോടൊപ്പം ( പാക്കെറ്റ് പാലിന് പകരം നാടന്‍ പശുവിന്‍ പാല്‍, കോലാടിന്റെ പാല്‍ ഉപയോഗിക്കുക) പച്ചക്കറികള്‍ ഇലകറികള്‍ കൂടുതല്‍ ഉപയോഗിക്കുകയും അത്യാവശ്യ വ്യായാമം ചെയ്യുന്നതും നന്ന് . ഹൃദ്രോഗ പ്രശ്നത്തിന് നാട്ടു വൈദ്യം പറയുന്ന മരുന്ന് എന്തെന്ന് നോക്കാം.
മരുന്നുകള്‍ :
ചുവന്ന നാടന്‍ ചെമ്പരത്തിയുടെ ( അഞ്ചിതള്‍ ചെമ്പരത്തി ) ഇതള്‍ മാത്രം -20 ഗ്രാം
ഇരട്ടി മധുരം പൊടിച്ചത് : അര ടേബിള്സ്പൂണ്‍
ജാതിക്ക പൊടി ; അര ടേബിള്സ്പൂ ണ്‍
ചുക്ക് പൊടി : ഒരു ടേബിള്സ്പൂണ്‍
ഏലക്കാ പൊടി : ഒരു ടേബിള്സ്പൂണ്‍
പനംചക്കര : ആവശ്യത്തിനു
വെള്ളം :200 മില്ലി
ചെയ്യണ്ട വിധം :
വെള്ളം ഒരു പാത്രത്തില്‍ ഒഴിച്ച് തിളപ്പിക്കുക . അതില്‍ ചെമ്പരത്തി പൂവിന്റെ കീലം ,മകരന്തം ഇവകള്‍ നീക്കി കഴുകി വൃത്തിയാക്കിയ ഇതള്കള്‍ മാത്രം ഇടുക. വെള്ളം തിളച്ചു വരുമ്പോള്‍ പൂവിന്റെ ഇതലിന്റെ നിറം മാറും. വെള്ളം ഒരു വിധ നീല നിറം ആകും. വെന്ത ഇതഴ്കള്‍ കോരി മാറ്റിയതിനു ശേഷം ഒന്ന് കൂടെ തിളപ്പിക്കുക. ആവശ്യത്തിനു പനംചക്കര ചേര്ക്കു ക വീണ്ടും തിളപ്പിക്കുക .അത് തിളച്ചു വരുമ്പോള്‍ ജാതിക്കാ പൊടി ഇരട്ടി മധുരം (അതിമധുരം ) ചുക്കുപൊടി, ഏലക്ക പൊടി ഇവകള്‍ പറഞ്ഞ അളവില്‍ ചേര്ത്തു തിളപ്പിച്ച്‌ വറ്റിച്ചു
വെള്ളത്തിന്റെ പകുതി അളവ് അല്ലെങ്കില്‍ നൂല്‍ പരുവം ആകുമ്പോള്‍ തീ കെടുത്തി ആറാന്‍ വെക്കുക. ആറികഴിയുമ്പോള്‍ മെഴുകു പാകം ആയിരിക്കും . ഇതില്‍ നിന്നും രാവിലെയും വൈകുന്നേരവും ഭക്ഷണ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞു ഒരു ടേബിള്സ്പൂണ്‍ വീതം കഴിച്ചാല്‍ ഒരു വിധ ഹൃദയ പ്രശ്നങ്ങള്‍ തീരും . ഹൃദയം ആരോഗ്യത്തോടെ ഇരിക്കും.
കടപ്പാട് : പാരമ്പര്യ വൈദ്യന്‍ .db.൨൩.൬.൧൬

No comments:

Post a Comment